ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി വന്ന ചിത്രമാണ് അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2. സുകുമാര്‍ സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രത്തിന്‍റെ റിലീസ് ഡിസംബര്‍ 5 ന് ആയിരുന്നു. ഹൈപ്പിനൊപ്പം എത്തിയെന്ന് പ്രേക്ഷകരില്‍ വലിയൊരു വിഭാഗവും അഭിപ്രായപ്പെട്ടതോടെ ആരംഭിച്ച കുതിപ്പ് ചിത്രം ഇപ്പോഴും ബോക്സ് ഓഫീസില്‍ തുടരുകയാണ്. ഇപ്പോഴിതാ ഒരു അയല്‍രാജ്യത്തും റെക്കോര്‍ഡ് കളക്ഷന്‍ നേടിയിരിക്കുകയാണ് ചിത്രം.
നേപ്പാളിലാണ് ചിത്രം വന്‍ ബോക്സ് ഓഫീസ് നേട്ടം കൊയ്തിരിക്കുന്നത്. 20 ദിവസം കൊണ്ട് 24.75 കോടിയാണ് ചിത്രം നേപ്പാള്‍ ബോക്സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയിരിക്കുന്നത്. ഒരു വിദേശ ചിത്രം നേപ്പാളില്‍ നേടുന്ന എക്കാലത്തെയും വലിയ കളക്ഷനാണ് ഇത്. മാത്രമല്ല അവിടുത്തെ എക്കാലത്തെയും വലിയ മൂന്നാമത്തെ കളക്ഷനുമാണ് ഇത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2021 ല്‍ പുറത്തെത്തിയ പുഷ്പയുടെ രണ്ടാം ഭാഗമാണ് പുഷ്പ 2 ദി റൂള്‍. ഹിന്ദി പതിപ്പ് മാത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രമായിരുന്നു പുഷ്പ. അതിനാല്‍ത്തന്നെ ഉത്തരേന്ത്യയില്‍ ഹിന്ദി ചിത്രങ്ങളേക്കാള്‍ കാത്തിരിപ്പ് ഉയര്‍ത്തിയാണ് പുഷ്പ 2 എത്തിയത്. ഹിന്ദി പതിപ്പ് നേടിയ വലിയ വിജയമാണ് പുഷ്പ 2 ന്‍റെ കളക്ഷന്‍ ഈ നിലയിലേക്ക് എത്തിച്ചത്. ഹിന്ദി പതിപ്പ് മാത്രം 704.25 കോടിയാണ് ബോക്സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്. ഹിന്ദി സിനിമയുടെ ചരിത്രത്തില്‍ 700 കോടി നെറ്റ് നേടുന്ന ആദ്യ ചിത്രവുമാണ് പുഷ്പ 2 ഹിന്ദി. മൈത്രി മൂവി മേക്കേഴ്സും സുകുമാര്‍ റൈറ്റിംഗ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.