പുഷ്പ 2; ഏറ്റവും പുതിയ ഒടിടി റിലീസ് അപ്ഡേറ്റുമായി നെറ്റ്ഫ്ലിക്സ്; റിലീസ് തീയതി പുറത്ത് 

ഹൈദരാബാദ്: അല്ലു അർജുൻ നായകനായ പുഷ്പ 2 ദി റൂൾ ഇന്ത്യന്‍ ബോക്സോഫീസ് ചരിത്രത്തിലെ വന്‍ വിജയങ്ങളില്‍ ഒന്നായിരുന്നു. ഇപ്പോൾ പുഷ്പ ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റ് പുറത്തുവരുകയാണ്. നെറ്റ്ഫ്ലിക്സിലാണ് പുഷ്പ 2 ഓണ്‍ലൈന്‍ സ്ട്രീം ചെയ്യുന്നത്. ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ തന്നെ വന്‍ തുകയ്ക്കാണ് ചിത്രം നെറ്റ്ഫ്ലിക്സ് വാങ്ങിയത് എന്നാണ് മുന്‍പ് വന്ന റിപ്പോര്‍ട്ട്. 

Advertisements

ഏറ്റവും പുതിയ വാർത്തകൾ അനുസരിച്ച് ചിത്രത്തിന്‍റെ ഒടിടിയിലെ ഹിന്ദി പതിപ്പിൻ്റെ റിലീസിനായി ആരാധകർ കാത്തിരിക്കേണ്ടിവരും. ആദ്യഘട്ടത്തില്‍ ചിത്രത്തിന്‍റെ ദക്ഷിണേന്ത്യന്‍ ഭാഷ പതിപ്പുകളാണ് എത്തുക. ഇതിന്‍റെ ഒരു അപ്ഡേറ്റ്  നെറ്റ്ഫ്ലിക്സ് കഴിഞ്ഞ ദിവസം പുറത്തുവിട്ടു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉടന്‍ തന്നെ എത്തും എന്ന് പറയുന്ന പോസ്റ്റില്‍ എന്നാല്‍ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്ന ദിവസം ഏതെന്ന് വെളിപ്പെടുത്തുന്നില്ല. എന്നാല്‍ ചിത്രം ജനുവരി 30ന് ഒടിടിയില്‍ എന്നാണ് വിവരം.

അതേ സമയം ജനുവരി 19ന് ഇറങ്ങിയ പുഷ്പ 2 റീലോഡഡ് പതിപ്പായിരിക്കും നെറ്റ്ഫ്ലിക്സില്‍ എത്തുക എന്നാണ് എക്സ് പോസ്റ്റില്‍ നെറ്റ്ഫ്ലിക്സ് അറിയിക്കുന്നത്. അതായത് തീയറ്ററില്‍ ആദ്യം റിലീസ് ചെയ്ത ചിത്രത്തെക്കാള്‍ 20 മിനുട്ടോളം കൂടുതല്‍ ചിത്രം ഉണ്ടാകും. 

പുഷ്പയുടെ ജപ്പാനിലെ സീന്‍ അടക്കം കൂടുതല്‍ ചിത്രത്തില്‍ ഉണ്ടാകും എന്നാണ് വിവരം. തെലുങ്ക്,തമിഴ്, കന്നട, മലയാളം ഭാഷകളില്‍ ആയിക്കും പുഷ്പ 2 ആദ്യം ഒടിടിയില്‍ എത്തുക. 

ഇന്ത്യന്‍ സിനിമയില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തി എത്തിയ ചിത്രമായിരുന്നു പുഷ്പ 2 ദി റൂള്‍. 2021 ല്‍ പുറത്തെത്തിയ പുഷ്പ 2 ദി റൈസ് നല്‍കിയ വമ്പന്‍ ജനപ്രീതിയും വിജയവും തന്നെയായിരുന്നു പ്രേക്ഷകരുടെ ഈ പ്രതീക്ഷയ്ക്ക് കാരണം. പുഷ്പ 2 തിയറ്ററുകളിലെത്തിയപ്പോള്‍ ഉത്തരേന്ത്യന്‍ പ്രേക്ഷകരാണ് കൂടുതല്‍ ആവേശകരമായ വരവേല്‍പ്പ് നല്‍കിയത്. രശ്മിക മന്ദാന നായികയായ ചിത്രത്തില്‍ ഫഹദ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്‍റെ സംഗീതം. മൈത്രീ മൂവിമേക്കേര്‍സാണ് നിര്‍മ്മാണം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.