ഈരാറ്റുപേട്ടയിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
കോട്ടയം: തിരുനക്കര പുത്തന്‍പള്ളി മുൻ ഇമാമിന്റെ ചെറുമകന്‍ കളിക്കുന്നതിനിടെ വീടിന്റെ ഗേറ്റ് വീണ് മരിച്ചു. പുത്തന്‍പള്ളി ഇമാം നദീര്‍ മൗലവിയുടെ ചെറുമകന്‍ അഹ്‌സന്‍ അലി(3) ആണ് മരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ ഈരാറ്റുപേട്ടയിലെ വീടിന് സമീപത്തായിരുന്നു അപകടം. വീടിന് മുന്നിലെ ഗേറ്റില്‍ കയറി കൡുന്നിതിനിടെ ഗേറ്റ് ഇളകി ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഗേറ്റ് തലയില്‍ ഇടിച്ചാണ് മരണം സംഭവവിച്ചതെന്നാണ് പ്രാഥമിക വിവരം. കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. പിതാവ്: കോമക്കാടത്ത് വീട്ടില്‍ ജവാദ്, മാതാവ്: ശബാസ്. നിലവിൽ ഈരാറ്റുപേട്ട നൈനാർപള്ളി ഇമാമാണ് നദീർ മൗലവി.