പുതുപ്പള്ളി ഇഞ്ചക്കാട്ടുകുന്നേൽ കലാനിലയം ശാന്ത (സീതമ്മ 83) നിര്യാതയായി.ഭർത്താവ് ആതിരമ്പുഴ കളത്തിക്കുന്നേൽ വീട്ടിൽ പരേതനായ തങ്കപ്പൻ.
1963 ൽ എൻ.എൻ പിള്ളയുടെ വിശ്വകേരള കലാസമിതിയിൽ ഗായികയായി ചേർന്നു 7 വർഷത്തോളം അവിടെ പ്രവർത്തിച്ച ശേഷം കലാനിലയം നാടക വേദിയിൽ നീണ്ട 14 വർഷം മുഖ്യ പിന്നണി ഗായികയായി പ്രവർത്തിച്ചു.
1972 ൽ തിരുവികൂർ ദേവസ്വം ബോർഡിൽ നിന്ന് കലരാത്നം അവാർഡ് ലഭിച്ചു.9 വയസുമുതൽ 62 വയസ് വരെ നാടക വേദിക്കു വേണ്ടി പ്രവർത്തിച്ചു. തുടർന്ന് ആകാശവാണിയുടെ നാടകങ്ങളിലും ഡബ്ബിങ് ആർട്ടിസ്റ്റയും മിനിസ്ക്രീൻ സ്കിറ്റുകളിലും അനവധി സിനിമകളിൽ ചെറു വേഷങ്ങളിലും അഭിനയിച്ചു.
Advertisements