പുതുപ്പള്ളി ടൗണിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്; കർശന നിയന്ത്രണങ്ങളുമായി പുതുപ്പള്ളി പഞ്ചായത്ത്; നിയന്ത്രണങ്ങൾ ജനുവരി അഞ്ചു മുതൽ

പുതുപ്പള്ളി : നാട്ടുകാരെ വട്ടംകറക്കുന്ന പുതുപ്പള്ളി കവലയിലെ രൂക്ഷമായ പരിഹാരത്തിന് പരിഹാരവുമായി പഞ്ചായത്ത്. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗതാഗതക്കുരുക്കിന് പരിഹാരം കാണുവാനായുള്ള നടപടികൾ ജനുവരി അു മുതൽ നടപ്പിൽവരും. പഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി
കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമുള്ള പരിഷ്‌ക്കരണമാണ് ഇവിടെ നടപ്പാക്കുന്നത്.

Advertisements

മണർകാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പുതുപ്പള്ളി കവല വഴി ബസ് സ്റ്റാൻറിലൂടെ സി കെ മാണി റോഡ് വഴി തെങ്ങണ റോഡിൽ പ്രവേശിച്ച് കോട്ടയം, ചങ്ങനാശ്ശേരി/തിരുവല്ല ഭാഗങ്ങളിലേയ്ക്ക് യാത്ര തുടരാവുന്നതാണ്. കറുകച്ചാൽ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പുതുപ്പള്ളി കവലയിൽ നിന്നും പുതുപ്പള്ളി ബസ് സ്റ്റാൻറിലൂടെ സി കെ മാണി റോഡ് വഴി തെങ്ങണ റോഡിൽ പ്രവേശിച്ച് കോട്ടയം, മണർകാട് ഭാഗങ്ങളിലേയ്ക്ക് യാത്ര തുടരാവുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെങ്ങണ റോഡിൽ നിന്നും പുതുപ്പള്ളി ബസ് സ്റ്റാൻറിലേയ്ക്ക് പ്രവേശനം
ഉണ്ടായിരിക്കുന്നതല്ല. ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തുവാൻ പഞ്ചായത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും നിർദേശങ്ങളും മുഴുവനാളുകളും കർശനമായി പാലിക്കണമെന്ന് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.