പുതുപ്പള്ളി: എകെബിഇഎഫ് പുതുപ്പള്ളി ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതുപ്പള്ളി ജംഗ്ഷനിൽ പൊതുമേഖലാ ബാങ്ക് സ്വകാര്യവൽക്കരണം എന്ന വിഷയത്തിൽ ജനസദസ്സ് നടത്തി. സിപിഐഎം പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ് ഉദ്ഘാടനം ചെയ്തു .രാജ്യത്തെ മൊത്തം പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ കുത്തകകൾക്ക് വിറ്റു തുലക്കുക എന്നതാണ് കേന്ദ്ര സർക്കാർ നയം എന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യവൽക്കരണത്തിനെതിരെ രാജ്യത്തെ ബാങ്ക് ജീവനക്കാർ നടത്തിവരുന്ന പ്രക്ഷോഭത്തിന് എല്ലാവിധ പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു.
ആൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ മുപ്പതാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ജന സദസ്സിൽ എകെബിഇഎഫ് ജില്ലാ വനിതാ വിഭാഗം ചെയർപേഴ്സൺ അനിജ ജി നായർ അധ്യക്ഷത വഹിച്ചു. എകെബിഇഎഫ് ജില്ലാ സെക്രട്ടറി ജോർജി ഫിലിപ്പ്, ടിഎസ്ബിഇഎ ഓർഗനൈസിംഗ് സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ, സിപിഐഎം ലോക്കൽ സെക്രട്ടറി സ ജോൺ ബേബി, സിഐടിയു പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി അനീഷ് തുടങ്ങിയവർ സംസാരിച്ചു. എകെബിഇഎഫ് പുതുപ്പള്ളി ടൗൺ കമ്മിറ്റി സെക്രട്ടറി വിജയ് വി ജോർജ് സ്വാഗതവും എകെബിഇഎഫ് ജില്ലാ ട്രഷറർ ഹരിശങ്കർ എസ് കൃതജ്ഞതയും പറഞ്ഞു.
പൊതുമേഖലാ ബാങ്ക് സ്വകാര്യവൽക്കരണം ബില്ല് പാർലമെന്റ്ന്റെ ശൈത്യകാല സമ്മേളനത്തിൽ കേന്ദ്രസർക്കാർ അവതരിപ്പിക്കാനിരിക്കെ ഡിസംബർ 16, 17 തീയതികളിൽ അഖിലേന്ത്യാ ബാങ്ക് പണിമുടക്കിന് രാജ്യത്തെ മുഴുവൻ ബാങ്ക് സംഘടനകളും ആഹ്വാനം നൽകിയിരിക്കുകയാണ്.
പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം: എഐബിഇഎ ജനസദസ്സ് നടത്തി
Advertisements