പുതുപ്പള്ളി : പുതുപ്പള്ളി പള്ളിയിൽ ( പൗരസ്ത്യ ജോർജിയൻ തീർത്ഥാടന കേന്ദ്രം ) പെരുന്നാളിനോട് അനുബന്ധിച്ച് ശനിയാഴ്ച രാവിലെ 8.30 ന് സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടക്കും.ഫോർ സൈറ്റ് ഒപ്ടിക്കൽസ് & ഡോ. അഗർവാൾസ് ആശുപത്രിയുടെ നേതൃത്വം നൽകും . 7 ന് പ്രഭാത നമസ്കാരവും , 7.30 ന് വിശുദ്ധ കുർബ്ബാനയും നടക്കും.റവ. ഫാ. മാത്യു വർഗീസ് വലിയപീടികയിൽ മുഖ്യ കാർമ്മികത്വം വഹിക്കും. 10.30 ന് റെഡ് ക്രോസ്സ് ബോധവത്കരണ ക്ലാസും നടക്കും.
Advertisements