മണര്‍കാട് പള്ളിമുറ്റത്ത് നിന്നും ജാഗ്രതാന്യൂസ് പ്രത്യേക ലേഖകന്‍
കോട്ടയം: പുതുപ്പള്ളിയില്‍ ഓട്ടോഡ്രൈവറെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഭാര്യ റോസമ്മയെയാണ് മണര്‍കാട് പള്ളിമുറ്റത്ത് ഇരിക്കുന്നതായി വിവരം കിട്ടയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കൊപ്പം കുട്ടിയും ഉണ്ടായിരുന്നു. ഈസ്റ്റ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ റെജോ പി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കണ്ടെത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇവരുടെ ഭര്‍ത്താവ് മാത്യു എബ്രഹാമിനെ (സിജു) വെട്ടേറ്റ നിലയില്‍ കണ്ടെക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന് ശേഷം ഇവര്‍ രക്ഷപ്പെട്ട് പോകുന്ന സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ അടക്കം പൊലീസ് ലഭിച്ചിരുന്നു. ഈ ക്യാമറാ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് റോസമ്മയെ മണര്‍കാട് പള്ളി പരിസരത്ത് നിന്നും കണ്ടെത്തിയത്. ഇവര്‍ എങ്ങനെ ഇവിടെയത്തി എന്ന കാര്യത്തില്‍ പൊലീസിന് വ്യക്തതയില്ല. റോസമ്മ തമിഴ്‌നാട്ടിലേക്ക് കടന്നതായി ആയിരുന്നു പൊലീസിന്റഎ പ്രാഥമിക നിഗമനം. ഇതനുസരിച്ച് ജില്ലാ അതിര്‍ത്തികളിലും സംസ്ഥാന അതിര്‍ത്തികളിലും റയില്‍ വേ സ്‌റ്റേഷനുകളിലും പരിശോധന കര്‍ശനമാക്കിയിരുന്നു.
സംഭവം ഇങ്ങനെ;
ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്ടില്‍ സിജു(49) വിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആറുവയസുകാരനായ മകനൊപ്പം വീട്ടമ്മ വീട് വിട്ടിറങ്ങിയത്.
പുതുപ്പള്ളി പയ്യപ്പാടി വാഴച്ചിറ ഭാഗത്തെ വിട്ടിലായിരുന്നു സംഭവങ്ങള്‍. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന യുവതി ഇടയ്ക്കിടെ വീട് വിട്ട് പോകുന്നത് പതിവായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ മകനെയും കൂട്ടി യുവതി വീട്ടില്‍ നിന്ന് പുറത്തേക്ക് പോയതിന് ദൃക്‌സാക്ഷികളുണ്ട്. രാവിലെ എട്ടരയായിട്ടും വീട്ടില്‍ നിന്നും അനക്കമൊന്നും കേള്‍ക്കാതിരുന്നതോടെ പ്രദേശവാസികള്‍ നടത്തിയ പരിശോധനയിലാണ് സിജിയുടെ മൃതദേഹം കണ്ടെത്തിയത്.
തമിഴ്‌നാട് ബോഡിമറ്റം സ്വദേശിനിയായ റോസന്ന സാന്ത്വനം എന്ന അനാഥാലയത്തിലെ അന്തേവാസിയായിരുന്നു. ഒന്‍പത്് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു സിജു റോസന്നയെ ജീവിത സഖിയാക്കിയത്. ഇവര്‍ക്ക് മാനസിക പ്രശ്‌നങ്ങളുള്ള വിവരം സാന്ത്വനത്തിലെ അധികൃതര്‍ മറച്ചുവച്ചിരുന്നു. ബന്ധുക്കളും ഏതാനും ചില നാട്ടുകാരും മാത്രമാണ് ഇവരുടെ വിവാഹ വിവരം അറിഞ്ഞത് പോലും. ഇവര്‍ക്ക് അച്ചു എന്ന വിളിപ്പേരുള്ള മകനുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി റോസന്നയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുപോകാനിരിക്കുകയായിരുന്നു സിജു. വീട്ടില്‍ പറയത്തക്ക വഴക്കുകളോ അസ്വാരസ്യങ്ങളോ ഉണ്ടായിരുന്നില്ലെന്നും നല്ല നിലയില്‍ കുടുംബം നോക്കിയിരുന്ന വ്യക്തിയായിരുന്നു ഓട്ടോറിക്ഷ ഡ്രൈവര്‍ ആയ സിജുവെന്നും നാട്ടുകാര്‍ പറയുന്നു.