പുതുപ്പളളി : പുതുപ്പള്ളിയിലെ ജനങ്ങള്‍ക്കിത് ആശ്വാസത്തിന്റെ പുതു വര്‍ഷം . വര്‍ഷങ്ങളായി നാടിനെ അലട്ടിയിരുന്ന പുതുപ്പള്ളി കവലയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുകയാണ്. എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ ജനുവരി 5 മുതല്‍ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുവാനാണ് പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചിരിക്കുന്നത്.
നിയന്ത്രണങ്ങളോട് അനുബന്ധിച്ച് മണര്‍കാട്ടുനിന്നും വരുന്ന വാഹനങ്ങള്‍ പുതുപ്പള്ളി കവലയില്‍ നിന്നും ബസ് സ്റ്റാന്‍ഡില്‍ കൂടി ഇരവിനല്ലൂരിലേക്ക് പോകേണ്ടതും കറുകച്ചാലില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ബസ് സ്റ്റാന്‍ഡു വഴി ഇറങ്ങി ഇരവിനല്ലൂര്‍ റോഡു വഴി കോട്ടയത്തിനും , കോട്ടയത്ത് നിന്നും ഇരവിനല്ലൂരുവഴി ചങ്ങനാശ്ശേരിക്കുള്ള വാഹനങ്ങള്‍ സ്റ്റാന്‍ഡില്‍ കൂടി ഇറങ്ങി പോകേണ്ടതും പയ്യപ്പാടിയില്‍ നിന്നു വരുന്ന വാഹനം ബസ്റ്റാന്റില്‍ കൂടി ഇറങ്ങി കോട്ടയത്തിന് പോകേണ്ടതുമാണ്. വര്‍ഷങ്ങളായി പുതുപ്പള്ളി കവലയിലെ ഗതാഗതക്കുരുക്കില്‍ വലയുകയായിരുന്നു ജനം കോട്ടയം റോഡിലും മണര്‍കാട് റോഡിലും വാകത്താനം റോഡിലുമായി കിലോമീറ്ററുകള്‍ ദൂരത്തിലാണ് വാഹനങ്ങള്‍ കുരുക്കില്‍ പെട്ട് കിടക്കാറുണ്ടായിരുന്നത്. എം.എല്‍എയുടെ പഞ്ചായത്തായ പുതുപ്പള്ളിയില്‍ ഗതാഗതക്കുരുക്കിനിതുവരെ പരിഹാരം കണ്ടെത്തുവാന്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് സാധിച്ചിരുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
20 വര്‍ഷത്തോളമായി പഞ്ചായത്ത് ഭരിച്ചിരുന്ന യു ഡി എഫ് ഭരണ സമിതിയില്‍ നിന്നും കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്തത്. വര്‍ഷങ്ങളോളം പഞ്ചായത്ത് ഭരണം കയ്യാളിയ യു ഡി എഫ് ഭരണ സമിതിയ്ക്ക് സാധ്യമാകാത്ത പദ്ധതിയുമായാണ് എല്‍ഡിഎഫ് ഭരണ സമിതി മുന്നോട്ട് വരുന്നത്. മുന്‍പ് പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും പദ്ധതി രൂപീകരിച്ച് പഞ്ചായത്ത് ഭരണ സമിതി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പഞ്ചായത്തിന്റെ ശാപമായ ഗതാഗതക്കുരുക്കിന് ആശ്വാസം ആകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍ .