തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ പാർട്ടിക്ക് നല്കിയ പരാതി പുറത്തുവിട്ട് നിലമ്പൂർ എംഎല്‍എ പിവി അൻവർ. സ്വർണക്കടത്തിന്റെ പങ്ക് പി ശശി പറ്റുന്നുവെന്നും അൻവർ ആരോപിച്ചു. പ്രാദേശിക നേതാക്കള്‍ മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചാല്‍ തടയും.
താൻ പറഞ്ഞോളാമെന്ന് അറിയിച്ച് നേതാക്കളെ തിരിച്ചയക്കുമെന്നും അൻവറിന്റെ പരാതിയില്‍ പറയുന്നു. ആർഎസ്എസ്, കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പൊലീസ് സ്റ്റേഷനുകളില്‍ സ്വാധീനമുണ്ട്. സാമ്പത്തിക തർക്കങ്ങളില്‍ ഇടനില നിന്ന് ലക്ഷങ്ങള്‍ തട്ടുന്നുവെന്നും ശശിക്കെതിരായ പരാതിയില്‍ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചില കേസുകളില്‍ ഒത്തുതീർപ്പുണ്ടാക്കി കമ്മീഷൻ കൈപ്പറ്റിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്ന പരാതിക്കാരികളുടെ ഫോണ്‍ നമ്പറുകള്‍ ശശി വാങ്ങുമെന്നും സ്ത്രീകളെ വിളിച്ച് ശൃംഗാരഭാവത്തില്‍ ഇടപെടുന്നുവെന്നും ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങളാണ് ശശിക്കെതിരെയുള്ള പരാതിയിലുള്ളത്. എല്ലാം ഉന്നയിക്കുന്നത് ഉത്തമബോധ്യത്തിലെന്നും അൻവർ പറഞ്ഞു.