കോട്ടയം: എറണാകുളം റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ സമയത്തെച്ചൊല്ലിയുണ്ടാകുന്ന തര്‍ക്കം അതിരൂക്ഷമാകുന്നു. യാത്രക്കാരുടെ ജീവന് പോലും പന്താടിയാണ് ഇപ്പോള്‍ സ്വകാര്യ ബസുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത്. മത്സര ഓട്ടവും മറ്റുള്ള ബസ് ജീവനക്കാരും തമ്മിലുള്ള തര്‍ക്കവും സംഘര്‍ഷവുമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
കോട്ടയം – എറണാകുളം റൂട്ടില്‍ യാത്രക്കാരെ മുള് മുനയില്‍ നിര്‍ത്തി സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടായിസത്തിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. നടു റോഡില്‍ തെറിവിളിയും, ബസ് കുറികെയിട്ട് ഭീഷണിയും മുഴക്കിയ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എറണാകുളം റൂട്ടിന് സര്‍വീസ് നടത്തുന്ന എം.ആന്റ് എം ബസ് ജീവനക്കാരുടെ വീഡിയോ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍, ഈ ബസിന് വെല്ലുവിളി ഉയര്‍ത്തി യാത്രക്കാരെ പോലും അപകടത്തിലാക്കുന്ന രീതിയില്‍ സര്‍വീസ് നടത്തുന്ന ടി.എം.ടി എന്ന സ്വകാര്യ ബസിന്റെ വീഡിയോ പുറത്തായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറുപ്പന്തറ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് ടി.എം.ടി. ഈ ബസിന്റെ റൂട്ട് മെഡിക്കല്‍ കോളജില്‍ നിന്നും മാന്നാനം വഴിയാണ്. ഈ ബസ് മാന്നാനം വഴി പോകാതെ അമലഗിരി വഴി പോകുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇത് കൂടാതെ എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസായ എം.ആൻ്റ് എം ബസിന്റെ മുന്നില്‍ ബസ് വിലങ്ങനെ ഇട്ട് ടി.എം.ടി ബസ് ഗതാഗതം തടസപ്പെടുത്തി അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടായിസം പതിവായിട്ടും , ഇത് സംബന്ധിച്ചുള്ള വീഡിയോ പുറത്ത് വന്നിട്ടും പൊലീസോ മോട്ടോര്‍ വാഹന വകുപ്പോ ഇത് വരെയായും നടപടി എടുത്തിട്ടില്ല. സ്വകാര്യ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.