സ്വകാര്യ ബസ്സുകള്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്; വിദ്യാര്‍ത്ഥികളുടെ നിരക്കും റോഡ് ടാക്‌സും ഉള്‍പ്പെടെ തീരുമാനമായില്ല

കോട്ടയം: വിദ്യാര്‍ത്ഥികളുടെ നിരക്ക്, വര്‍ദ്ധന, ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധന, റോഡ് ടാക്‌സ് ഇളവ് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ചൊവ്വാഴ്ച മുതല്‍ സ്വകാര്യ ബസ്സുകള്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരത്തിലേക്ക്. ബസ്സുടമസമര സമിതിയാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.

Advertisements

സ്‌പെയര്‍ പാര്‍ട്‌സുകളുടെ വിലയിലെ വര്‍ധന, ഇന്‍ഷുറന്‍സ് തുകയില്‍ വര്‍ധനവ് തുടങ്ങിയവ കണക്കിലെടുത്ത് ജസ്റ്റിസ് രാമചന്ദ്ര കമ്മീഷന്‍ നല്‍കിയ ശുപാര്‍ശ അടിയന്തരമായി നടപ്പാക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെടുന്നു.നിരക്ക് വര്‍ദ്ധനവുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി പല തവണ ചര്‍ച്ചകള്‍ നടന്നെങ്കിലും അനുകൂല നടപടികള്‍ ഉണ്ടായിട്ടില്ല. തുടര്‍ന്നാണ് സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുന്നത്. 2018 ലാണ് അവസാനമായി സംസ്ഥാനത്ത് യാത്രാനിരക്ക് വര്‍ധിപ്പിച്ചത്.

Hot Topics

Related Articles