ഖത്തറിൽ : പെരുന്നാൾ ആഘോഷിക്കാനായി മരുഭൂമിയിലേക്ക് യാത്രപോയ സംഘം അപകടത്തിൽ പെട്ട് മൂന്ന് മലയാളികൾ മരിച്ചു. ആറു പേരുടെ സംഘം സഞ്ചരിച്ച ലാൻഡ്ക്രൂയിസർ അപകടത്തിൽ പെടുകയായിരുന്നു. മൂന്നു പേർ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു.
തൃശൂർ അകത്തിയൂർ അമ്പലത്തുവീട്ടിൽ റസാഖ് (31), ആലപ്പുഴ മാവേലിക്കര സ്വദേശി സജിത്ത് മങ്ങാട്ട് (37), കോഴിക്കോട് സ്വദേശി ഷമീം മാരൻ കുളങ്ങര (35) എന്നിവരാണ് മരിച്ചത്. സജിത്തിന്‍റെ ഭാര്യയും ഡ്രൈവറായിരുന്ന ശരൺജിത് ശേഖരനും പരിക്കുകളോടെ ഹമദ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ശരൺജിത്തിന്റെ പരിക്ക് സാരമുള്ളതാണ്. സജിത്തിൻ്റെ ഒന്നരവയസ്സുള്ള കുഞ്ഞ് പരിക്കില്ലാതെ രക്ഷപ്പെട്ടു.
ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് മുഐതറിൽ നിന്നും രണ്ടു വാഹനങ്ങളിലായാണ് സുഹൃത്തുക്കളുടെ സംഘം യാത്ര തിരിച്ചത്. വില്ലയിൽ അടുത്ത മുറികളിലായി താമസിക്കുന്നവരായിരുന്നു ഇവർ. നാല് മണിയോടെ യാത്ര തിരിച്ചവരുടെ സംഘത്തിലെ ഒരു വാഹനം മിസഈദ് സീലൈനിലാണ് അപകടത്തിൽ പെട്ടത്. ഇവർ സംഞ്ചരിച്ച ലാൻഡ്ക്രൂസ് മരുഭൂമിയിലെ ഓട്ടത്തിനിടയിൽ കല്ലിലിടിച്ച് നിയന്ത്രണം വിട്ടതായി ദൃസാക്ഷികൾ പറഞ്ഞു.