ഖത്തറിലെ ലുസൈല സ്റ്റേഡിയത്തിൽ മഞ്ഞക്കടലിരമ്പം തീർത്ത് ആർത്തലച്ചെത്തിയ ആരാധകക്കൂട്ടത്തിന് ആവേശം സമ്മാനിച്ച് ബ്രസീലിന് ഉജ്വല വിജയം. ആദ്യ പകുതിയിൽ മികച്ച പ്രതിരോധംകൊണ്ട് ബ്രസീലിനെ പിടിച്ചു കെട്ടിയ സെർബ് പോരാളികളെ രണ്ടാം പകുതിയിലെ പ്രത്യാക്രമണം കൊണ്ട് തകർത്തെറിഞ്ഞാണ് ബ്രസീലിന്റെ കുതിപ്പ്. ഗോൾമുഖത്തെ അക്രോബാറ്റിക് ഫിനിഷിലൂടെ ഇതുവരെ ടൂർണമെന്റ് കണ്ട ഏറ്റവും മികച്ച ഗോൾ നേടിയ റിച്ചാലിസണാണ് മത്സരത്തിലെ താരം. കൃത്യമായി നെയ്മറെ മാർക്ക് ചെയ്ത് ഒരു അവസരം പോലും ഒരുക്കാതിരുന്ന സെർബിയൻ പ്രതിരോധവും, ബ്രസീലിന്റെ ഒരു ഡസനോളം അവസരങ്ങൾ തടഞ്ഞിട്ട സെർബിയൻ ഗോളി വാൻജാൻ മിലിനോവികും പ്രത്യേകം പരാമർശം അർഹിക്കുന്നു.
Advertisements