ഇനി ഒരൊറ്റ കളി മാത്രം അവശേഷിക്കെ 2022 ഖത്തർ ലോകകപ്പിൽ നിന്നും പുറത്താകുന്ന ആദ്യ ടീമായി ആതിഥേയർ..! നിർണ്ണായകമായ രണ്ടാം മത്സരത്തിൽ സെനഗലിനോട് ഏറ്റുവാങ്ങിയ തോൽവിയോടെ ഖത്തർ ഈ ലോകകപ്പിൽ നിന്നും ഏതാണ്ട് പുറത്തായിക്കഴിഞ്ഞു. ആദ്യം മത്സരത്തിൽ ഇക്വഡോറിനോട് തോറ്റ ഖത്തറിന് ഇന് അടുത്ത മത്സരത്തിൽ ഹോളണ്ടിനെ തോൽപ്പിച്ചാൽ പോലും പ്രതീക്ഷകൾ വിദൂരമാണ്. ഇതോടെ ഒരു മത്സരം അവശേഷിക്കെത്തന്നെ ഖ്ത്തർ ഈ ലോകപ്പിൽ നിന്നും പുറത്തായിക്കഴിഞ്ഞു.
ഈ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഇക്വഡോറിനോട് എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ഖത്തറിന്റെ തോൽവി. ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളിനാണ് ഖത്തർ സെനഗലിനോട് തോറ്റത്. ഇതോടെയാണ് ഖത്തറിന്റെ ഭാവി ഇരുളടഞ്ഞതായത്. 29 ന് ഗ്രൂപ്പ് എയിലെ മൂന്നാം മത്സരത്തിൽ ഖത്തർ നെതർലൻഡ്‌സിനെ നേരിടും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടു മത്സരങ്ങളിൽ തോറ്റ ഖത്തറിന് നിലവിൽ ഒരു പോയിന്റ് പോലുമില്ല. ഒരു ഗോൾ അടിച്ചപ്പോൾ അഞ്ചു ഗോളുകളാണ് തിരികെ വാങ്ങിയത്. ആദ്യ മത്സരത്തിൽ ഖത്തറിനെ തോൽപ്പിച്ച ഇക്വഡോറിന് ഇതോടെ ഒരു വിജയവും മൂന്നു പോയിന്റുമായി. ആദ്യ മത്സരത്തിൽ സെനഗളിനെ തോൽപ്പിച്ച നെതർലൻഡ്‌സിനും, ഖത്തറിനെ തോൽപ്പിച്ച സെനഗലിനും മൂന്നു പോയിന്റ് വീതമുണ്ട്. ഇതോടെയാണ് ഒരു കളി മാത്രം ശേഷിക്കെ ഒരു പോയിന്റ് പോലുമില്ലാത്ത ഖത്തർ പുറത്തായിരിക്കുന്നത്. അടുത്ത കളി വിജയിച്ചാൽ പോലും ഖത്തറിന് രണ്ടാം റൗണ്ടിൽ പ്രവേശിക്കാനാവില്ല.