കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും ചേർന്ന് പരിസ്ഥിതി വിദ്യാഭ്യാസ പരിപാടികളുടെ ഭാഗമായി എൽ പി, യു പി, എഛ് എസ്, എഛ് എസ് എസ് വിദ്യാർത്ഥികൾക്ക് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ക്വിസ്, പെയിന്റിംഗ് മത്സരങ്ങൾ നടത്തുന്നു. ജില്ലാ തല മത്സരം ജനുവരി 2ന് 10ന് മണർകാട് സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കും. ഒരു സ്കൂളിൽ നിന്നും ഓരോ വിഭാഗത്തിലുമുള്ള ഓരോ കുട്ടിക്ക് വീതം പങ്കെടുക്കാം.
നാല് വിഭാഗങ്ങളിലും ഒന്ന് മുതൽ മൂന്നു വരെ സ്ഥാനം നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കുo ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിക്കും.
പങ്കെടുക്കുന്നവരുടെ പേര് വിവരം ഡിസംബർ 31ന് മുൻപ് [email protected] എന്ന മെയിൽ ഐഡിയിലോ 9447806929 എന്ന വാട്സ്ആപ്പ് നമ്പറിലോ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.