പാലോട്: ഭാര്യയെ പതിവായി ശല്യം ചെയ്ത ആളെ ആക്രമിക്കാൻ ക്വട്ടേഷൻ നല്കിയ ഭര്‍ത്താവും സംഘവും പിടിയില്‍. പെരിങ്ങമ്മല തെന്നൂര്‍ ഇലഞ്ചിയം ഞാറനീലിക്കുന്നുംപുറത്തു വീട്ടില്‍ സുബാഷി(ശുഹൈബ്)നെ ആക്രമിച്ച കേസിലാണ് നാല് പേരും അറസ്റ്റിലായത്.
പെരിങ്ങമ്മല തെന്നൂര്‍ അരയക്കുന്ന് റോഡരികത്ത് വീട്ടില്‍ ഷൈജു(36), തെന്നൂര്‍ ഇലഞ്ചിയം ആറുകണ്ണൻകുഴി ചതുപ്പില്‍ വീട്ടില്‍ റോയി(39), റോണി(37), തെന്നൂര്‍ അരയക്കുന്ന് കന്യാരുകുഴി വടക്കേവീട്ടില്‍ സുമേഷ്(33) എന്നിവരെയാണ് പോലീസ് പിടികൂടിയത്. സ്ത്രീയെ സുബാഷ് സ്ഥിരമായി വാട്സാപ്പിൽ മെസേജ് അയച്ചും ഫോണ്‍ചെയ്തും ശല്യം ചെയ്തിരുന്നുവെന്നാണ് ആരോപണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിദേശത്തായിരുന്ന ഭര്‍ത്താവിനെ വിവരം അറിയിച്ചതോടെ ഇയാള്‍ അവധിക്കു നാട്ടിലെത്തിയപ്പോള്‍ സുബാഷിനെ ആക്രമിക്കാൻ സുഹൃത്തുക്കള്‍ക്ക് ക്വട്ടേഷൻ നല്‍കുക ആയിരുന്നു. സുബാഷ് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. പാലോട് എസ്.എച്ച്.ഒ. പി.ഷാജിമോന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്.