ലിജോ ജേക്കബ്
നിർണ്ണായകമായ മത്സരത്തിൽ ഖത്തരിൽ ക്രൊയേഷ്യയ്ക്കു മുന്നിൽ വീണ്ടും വീണ് ബ്രസീൽ. നിശ്ചിത സമയത്ത് ഗോളില്ലാ സമനിലയും, അധിക സമയത്ത് ഓരോ ഗോൾ വീതം അടിച്ചു സമനിലയും ആയ കളി പെനാലിറ്റി ഷൂട്ടൗട്ടിലാണ് തീരുമാനമായത്. ക്രൊയേഷ്യ നാലു ഷോട്ടും ഗോളാക്കിയപ്പോൾ, ബ്രസീലിന് രണ്ടെണ്ണം മാത്രമാണ് നേടാനായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്രൊയേഷ്യയ്ക്കായി നിക്കോളാ വാസിക് ആദ്യ പെനാലിറ്റി ഗോളാക്കി മാറ്റി. എന്നാൽ, ക്രൊയേഷ്യൻ ഗോൾ കീപ്പർ ഡൊമിനിക്ക് വിലനോവിക് ആദ്യ ഷോട്ട് തട്ടിയകറ്റി ബ്രസീലിനെ സമ്മർദത്തിലാക്കി. അലിസനെ കബളിപ്പിച്ച് രണ്ടാം ഷോട്ട വലയിലാക്കി ലോവർ മേജേർ ക്രൊയേഷ്യയെ മുന്നിലെത്തിച്ചു. ബ്രസീലിനായി ആദ്യ ഷോട്ട് വലയിലെത്തിച്ച് കാസിമിറോ ആശ്വാസം കണ്ടെത്തി. സിംപിളായി ലൂക്കാ ഷോട്ട് ഗോളാക്കിയതോടെ മൂന്നാം ഗോളും ക്രൊയേഷ്യയുടെ വലയിൽ. പെട്രോ കൂടി ഗോൾ നേടിയതോടെ ബ്രസീൽ ആരാധകർ ഗാലറിയിൽ നെഞ്ചിടിപ്പ് കൂട്ടി. എന്നാൽ, മാർക്രീഞ്ഞോയുടെ ഷോട്ട് ബാറിലിടിച്ച് തെറിച്ചതോടെ ബ്രസീൽ പുറത്തേയ്ക്ക്.
ഖത്തർ: ലോകകപ്പ് ഫുട്‌ബോളിൽ ക്രൊയേഷ്യ ബ്രസീൽ മത്സരം പെനാലിറ്റി ഷൂട്ടൗട്ടിലേയ്ക്ക്. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾ രഹിത സമനിലയും, എക്‌സ്ട്രാ ടൈമിൽ രണ്ടു ടീമുകളും ഓരോ ഗോൾ നേടി സമനിലയും പാലിച്ചതോടെയാണ് കളി എക്‌സ്ട്രാ ടൈമിലേയ്ക്കു നീണ്ടത്.
എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിലെ ഇൻജ്വറി ടൈം അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ബാക്കി നിൽക്കെ വണ്ടർ ഗോളിലൂടെയാണ് നെയ്മർ ആദ്യം ബ്രസീലിനെ മുന്നിലെത്തിച്ചത്. നഖം കടിച്ചിരുന്ന ബ്രസീൽ ആരാധകർക്ക് ആശ്വാസമാകുകയായിരുന്നു ആ ഗോൾ. പന്തിനെ ബോക്‌സിനുള്ളിൽ വച്ച് കൈമാറിക്കളിച്ച നെയ്മർ അതിവേഗം മുന്നോട്ടോടിയെത്തി, ക്രൊയേഷ്യൻ പോസ്റ്റിന്റെ വലത് മൂലയിലേയ്‌ക്കെത്തി കാലിൽ കൊരുത്ത പന്ത് അതിവേഗം ഗോളിയുടെ തലയ്ക്കു മുകളിലൂടെ ചെത്തി വലയിലെത്തിച്ചു. ബോക്‌സിനു പിന്നിലൂടെ ഓടിയെത്തിയ നെയ്മറുടെ ആഘോഷത്തിൽ ബ്രസീൽ ആരാധകരും കളിക്കാരും ലോകം മുഴുവനും ഒപ്പം ചേർന്നു.
എന്നാൽ, ഏതു നിമിഷവും ഗോൾ മടക്കാമെന്ന കടുത്ത ആത്മവിശ്വാസത്തിലാണ് ക്രൊയേഷ്യ കളിച്ചത്. ഗോൾ വീണതിന് ശേഷം കൃത്യമായി ഗിയർ ഷിഫ്റ്റ് നടത്തിയ ക്രൊയേഷ്യ അക്ഷരാർത്ഥത്തിൽ ഗോൾ വീഴ്ത്താനുള്ള ശ്രമം തന്നെയാണ് നടത്തിയത്. ആ അധ്വാനത്തിന് 117 ആം മിനിറ്റിൽ ഫലം കാണുകയും ചെയ്തു. ബ്രൂണോ പെറ്റ് കോവിക്കിന്റെ ഷോട്ട് ബ്രസീൽ പ്രതിരോധക്കാരന്റെ കാലിൽ തട്ടി വളഞ്ഞ് ബോക്‌സിൽ കയറുമ്പോൾ , മുഴുനീള ഡൈവ് ചെയ്ത അലിസണ് തടഞ്ഞു നിർത്താനായില്ല.
ആദ്യ പകുതി മുതൽ 90 മിനിറ്റ് വരെ മികച്ച അവസരങ്ങളൊന്നും തുറന്നെടുക്കാതെ ഇരുടീമുകളും സേഫ് സോണിൽ കളി മെനഞ്ഞതോടെ വീറും വാശിയുമില്ലാത്ത ആദ്യ പകുതിയായി ക്രൊയേഷ്യ ബ്രസീൽ മത്സരം മാറി. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും മികച്ച നീക്കങ്ങൾ ഇരുടീമുകളും മെനഞ്ഞതേയില്ല. ബ്രസീലിന്റെ സുന്ദരമായ കളിയെ പലപ്പോഴും ബ്രേക്ക് ചെയ്ത് പാസുകളുടെ ചങ്ങലക്കണ്ണികൾ മുറിയ്ക്കുന്നതിൽ ക്രൊയേഷ്യൻ ഡിഫന്റർമാർ വിജയിച്ചതാണ് കളിയിൽ നിർണ്ണായകമായത്.
ക്രൊയേഷ്യൻ ബോക്‌സിൽ ലഭിച്ച പല മികച്ച അവസരങ്ങളും ഗോളാക്കി മാറ്റാനാവാതെ ബ്രസീൽ മുന്നേറ്റക്കാർ നിരാശരായതും ആദ്യ പകുതിയിൽ കണ്ടു. വീണു കിട്ടിയ അർദ്ധാവസരങ്ങൾ മാത്രമായിരുന്നു ഇതെല്ലാം. ആദ്യ പകുതിയിൽ ബ്രസീലിന് ഒന്നും ക്രൊയേഷ്യയ്ക്ക് രണ്ടും കോർണർവീതമാണ് ലഭിച്ചതെന്നറിയുപ്പോൾ തന്നെ മൂർച്ചയില്ലാത്ത ആക്രമണത്തെ വിലയിരുത്താനാവും.