കോഹ്ലി അടിച്ചു ബൗളർമാർ എറിഞ്ഞു; അത്ഭുതകരമായി തിരിച്ചു വന്ന് ബംഗളൂരു ബൗളർമാർ; ഞെട്ടിക്കുന്ന വിജയവുമായി ആർസിബി; വീണ്ടും തോൽവി ഏറ്റുവാങ്ങി ഡൽഹി

ബംഗളൂരു: ചിന്നസ്വാമിയിൽ ബംഗളൂരു ഉയർത്തിയ ചിന്ന സ്‌കോറിന് മുന്നിൽ തളർന്നു വീണ് ഡൽഹി. ഏതു വമ്പൻ സ്‌കോറിനെയും പുഷ്പം പോലെ ചേസ് ചെയ്യാൻ വിട്ടു നൽകിയിരുന്ന ആർസിബി ബൗളർമാർ പൊരുതിയെറിഞ്ഞതോടെ ഡൽഹിയ്ക്ക് തോൽവി.

Advertisements

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആർസിബിയ്ക്കു വേണ്ടി കോഹ്ലിയും ഡുപ്ലിസിയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. സ്‌കോർ അൻപതിന് അടുത്ത് എത്തിച്ച ഡുപ്ലിസിയെ മനോഹരമായ ക്യാച്ചിലൂടെ അമാൻ ഹക്കീം പുറത്താക്കി. മിച്ചൽ മാർഷിനായിരുന്നു വിക്കറ്റ്. 16 പന്തിൽ 22 റണ്ണാണ് ഈ സമയം ഡുപ്ലിസി എടുത്തിരുന്നത്. മറുവശത്ത് നിലയുറപ്പിച്ചു കളിച്ച കോഹ്ലി 34 പന്തിൽ അൻപത് തികച്ചു. സ്‌കോർ 89 ൽ നിൽക്കെ കോഹ്ലിയെ ലളിത് യാദവ് പുറത്താക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോഹ്ലിയ്‌ക്കൊപ്പം കൂട്ട് ചേർന്നു കളിച്ച ലമോറിനെ സ്‌കോർ 117 ൽ നിൽക്കെ മിച്ചൽ മാർച്ച് അഭിഷേക് പോറലിന്റെ കയ്യിൽ എത്തിച്ചു. 18 പന്തിൽ 25 റണ്ണാണ് ലമോർ എടുത്തത്. 14 പന്തിൽ 24 റണ്ണെടുത്ത മാക്‌സ്വെല്ലും, 12 പന്തിൽ 20 റണ്ണെടുത്ത ഷഹബാസ് അഹമ്മദും, 22 പന്തിൽ പുറത്താകാതെ 15 റണ്ണെടുത്ത അനൂജ് റാവത്തും ചേർന്നാണ് ആർസിബിയുടെ സ്‌കോർ 174 ൽ എത്തിച്ചത്.

നേരിട്ട രണ്ടാം പന്തിൽ പൃഥ്വി ഷാ റണ്ണെടുക്കാതെ റണ്ണൗട്ടായതോടെ തുടങ്ങി ഡൽഹിയുടെ കഷ്ടകാലം. തുഴഞ്ഞു കളിച്ച് വാർണർ ഒരുവശത്ത് നിൽക്കുന്നതിനിടെ മിച്ചൽ മാർഷ് റണ്ണെടുക്കാതെ പുറത്തായി. ഒരു റണ്ണുമായി യഷ് ദുള്ളും പുറത്തായതോടെ രണ്ട് റണ്ണിന് മൂന്നു വിക്കറ്റ് എന്ന നിലയിൽ ഡൽഹി തകർന്നു. തുഴഞ്ഞു കളിച്ച് 13 പന്തിൽ 19 റണ്ണെടുത്ത് നിന്ന വാർണറിനെ സ്‌കോർ 30 ൽ നിൽക്കെ വൈശാഖ് പുറത്താക്കി. 53 ൽ അഭിഷേക് പോറൽ കൂടി പുറത്തായതോടെ ഡൽഹി 53 ന് അഞ്ച് എന്ന നിലയിൽ തകർന്നു. സ്‌കോർ 80 ൽ അക്‌സർ പട്ടേലും, 98 ൽ മനീഷ് പാണ്ടെയും, 110 ൽ ലളിത് യാദവും പുറത്തായി. 128 വരെ എത്തിച്ച അമാൻ ഹക്കീം 18 റണ്ണെടുത്ത് പുറത്തായതോടെ ഡൽഹിയുടെ പതനം പൂർത്തിയായി. വൈശാഖ് മൂന്നും, മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റ് എടുത്തപ്പോൾ വെയിൻ പാർണൽ, ഹസരങ്ക, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

Hot Topics

Related Articles