മറിമായം എന്ന ടെലിവിഷൻ പ്രോഗ്രാമിലൂടെ ശ്രദ്ധനേടി താരമാണ് രചന നാരായണന്‍കുട്ടി. പിന്നാലെ അവതാരകയായും തിളങ്ങിയ രചന നിരവധി സിനിമകളുടെ ഭാഗമാകുകയും ചെയ്തു. നിലവില്‍ അഭിനയത്തില്‍ സജീവമായ രചന താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി പ്രവർത്തിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ രചന പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ ശ്രദ്ധനേടാറുണ്ട്. അത്തരത്തില്‍ പങ്കുവച്ചൊരു പോസ്റ്റും അതിന്റെ ക്യാപ്ഷനുമാണ് ഇപ്പോള്‍ ശ്രദ്ധനേടിയിരിക്കുന്നത്.
തിരുപ്പതിയിലെ വെങ്കിടാചലപതി ക്ഷേത്രം സന്ദര്‍ശിച്ച വിശേഷം ആണ് രചന നാരായണൻകുട്ടി പങ്കുവച്ചിരിക്കുന്നത്. ഒപ്പം തല മുണ്ഡനം ചെയ്ത ചിത്രങ്ങളും താരം ഷെയർ ചെയ്തിട്ടുണ്ട്. തലയില്‍ ചന്ദനം പൂശി നെറ്റിയില്‍ കുറിയണിഞ്ഞ രചനയെ ഫോട്ടോയില്‍ കാണാം. ‘ഗോവിന്ദാ…ഗോവിന്ദാ…എന്നെ സമര്‍പ്പിക്കുന്നു. അഹംഭാവത്തില്‍ നിന്ന് മുക്തി നേടുന്നു. ഭഗവാന്റെ സന്നിധിയില്‍’ എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം രചന കുറിച്ചിരിക്കുന്നത്.
2001ല്‍ തീർത്ഥാടനം എന്ന സിനിമയിലൂടെ ആണ് രചന നാരായണൻകുട്ടി വെള്ളിത്തിരയില്‍ എത്തുന്നത്. ഇതില്‍ നായികയുടെ സുഹൃത്തായാണ് വേഷം ഇട്ടത്. പഠനത്തിന ശേഷം ആർജെ പ്രവർത്തിച്ചു. അവിടെ നിന്നുമാണ് മറിമായത്തില്‍ എത്തുന്നത്. ഏതാനും പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുള്ള രചന ഏഷ്യാനെറ്റിലെ കോമഡി എക്സ്പ്രസ് എന്ന റിയാലിറ്റി ഷോയില്‍ വിധികർത്താവായും എത്തിയിരുന്നു. സിനിമയ്ക്ക് പുറമെ ഐസിയു, അവളുടെ കണ്ണിലൂടെ, വിപരീതം, വഴുതന, മൂന്നാമിടം തുടങ്ങിയ ഹ്രസ്വചിത്രങ്ങളിലും രചന നാരായണൻകുട്ടി അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ നാടകത്തിലും രചന അഭിനയിച്ചിരുന്നു. 20 വര്‍ഷങ്ങള്‍ക്കുശേഷമാണ് രചന വീണ്ടും നാടകത്തില്‍ അഭിനയിച്ചത്. മിക്ക സിനിമാ താരങ്ങളും പറഞ്ഞിരിക്കുന്നത് നാടകം എന്നത് മറ്റൊരു അനുഭവമാണെന്നാണ്. റീടേക്കുകളോ, കട്ട് വിളികളോ ഇല്ലാതെ സദസിനോട് നേരിട്ട് സംവദിക്കുക എന്നത് ദുഷ്‌ക്കരമാണെന്നും, എല്ലാവര്‍ക്കും സാധിക്കുന്നതല്ലായെന്നും പലരും പറഞ്ഞിട്ടുണ്ട്.