തിരുവനന്തപുരം : ആർഎല്‍വി രാമകൃഷ്ണനെപ്പോലെയുള്ളവർക്ക് സർക്കാർ എന്നും പിന്തുണ നല്‍കിയിട്ടുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. എന്നും ഇവർക്ക് സർക്കാർ വേദികള്‍ നല്‍കിയിട്ടുണ്ട്. കാക്ക കുളിച്ചാല്‍ കൊക്കാകില്ല എന്നതുപോലെ കൊക്ക് കുളിച്ചാല്‍ കാക്കയാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. നർത്തകനായ ഡോക്ടർ ആർഎല്‍വി രാമകൃഷ്ണന് നേർക്ക് കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപ പരാമർശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
Advertisements