ധര്‍മ്മശാല : ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ് വിശ്രമത്തിലുള്ള ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കളിക്കാനാവാത്തത് വലിയ നഷ്ടമാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ന്യൂസിലന്‍ഡിനെതിരായ ഏകദിനത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തിലാണ് ഭാരത ഇതിഹാസ താരത്തിന്റെ തുറന്നുപറച്ചില്‍.
ടീമിനെ സന്തുലിതമാക്കി നിര്‍ത്തുന്ന പ്രധാന താരമാണ് ഹാര്‍ദിക് പാണ്ഡ്യയെന്നാണ് രാഹുല്‍ ദ്രാവിഡ് പറഞ്ഞത്. ഏറെ കരുതലോടെയാണ് ഇതുവരെയുള്ള മത്സരങ്ങളില്‍ അന്തിമ ഇലവനെ ഇറക്കിവന്നത്. പക്ഷെ ഹാര്‍ദികിന്റെ പുറത്താകല്‍ നിസ്സാരപ്പെടുത്താനാകില്ല, ദ്രാവിഡ് പ്രതികരിച്ചു.ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തിനിടെയാണ് ഹാര്‍ദിക്കിന് ഇടത് കണങ്കാലില്‍ പരിക്കേറ്റത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെതിരെ ഒൻപതാം ഓവറില്‍ ബൗളിങ്ങില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ച രോഹിത് ശര്‍മ്മ ഹാര്‍ദിക്കിനെ പന്തേല്‍പ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്നാം പന്തെറിയുന്നതിനിടെ ബംഗ്ലാ ബാറ്റര്‍ ലിറ്റന്‍ ദാസ് തൊടുത്ത സ്റ്റ്രെയിറ്റ് ഡ്രൈവ് തടയാന്‍ ശ്രമിക്കുന്നതിനിടെ ഇടത് കാലിന്റെ ബാലന്‍സ് തെറ്റി വീണ പാണ്ഡ്യയ്‌ക്ക് പിന്നെ മൈതാനത്ത് നില്‍ക്കാന്‍ പോലും സാധിച്ചില്ല. വളരെ വേഗം മൈതനം വിടുകയായിരുന്നു. ഇടത് കണങ്കാലിന് പരിക്കേറ്റ ഹാര്‍ദിക്കിനെ സ്‌കാനിങ്ങടക്കമുള്ളവയ്‌ക്ക് വിധേയനാക്കി. പരിശോധനകളില്‍ വിശ്രമം വേണമെന്നാണ് നിര്‍ദേശം. ബിസിസിഐയുടെ മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശത്തില്‍ വിശ്രമത്തിലാണ് പാണ്ഡ്യയെന്ന് ദ്രാവിഡ് സ്ഥിരീകരിച്ചു.