കര്‍ണാടക പ്രീമിയര്‍ ലീഗില്‍ രാഹുല്‍ ദ്രാവിഡിന്‍റെ മകൻ സമിതിനെ 50,000 രൂപക്ക് സ്വന്തമാക്കി മൈസൂരു വാരിയേഴ്സ്

ബംഗളൂരു: മഹാരാജ ട്രോഫിക്കുവേണ്ടിയുള്ള കര്‍ണാടക പ്രീമിയര്‍ ലീഗില്‍ ഇന്ത്യൻ മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ മകൻ സമിത് ദ്രാവിഡിനെ സ്വന്തമാക്കി മൈസൂരു വാരിയേഴ്സ്. 50000 രൂപക്കാണ് 18കാരനായ സമിത് കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പുകളായ മൈസൂരു വാരിയേഴ്സില്‍ എത്തിയത്. മീഡിയം പേസറും മധ്യനിര ബാറ്ററുമായ സമിത് കഴിഞ്ഞ സീസണില്‍ കൂച്ച്‌ ബെഹാര്‍ ട്രോഫി നേടിയ കര്‍ണാടക അണ്ടര്‍ 19 ടീമിലും അംഗമാണ്. മുന്‍ ഇന്ത്യൻ താരം കരുണ്‍ നായരാണ് മൈസൂരു വാരിയേഴ്സിന്‍റെ ക്യാപ്റ്റൻ. സമിതിന് പുറമെ കെ ഗൗതം(7.4 ലക്ഷം), ജെ സുചിത്(4.8 ലക്ഷം) എന്നീ ഓള്‍റൗണ്ടര്‍മാരെയും മൈസൂരു വാരിയേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്.

Advertisements

മുന്‍ ഇന്ത്യന്‍ താരമായ പ്രസിദ്ധ് കൃഷ്ണയെ ഒരു ലക്ഷം രൂപക്കും മൈസൂരു സ്വന്തമാക്കി. വിക്കറ്റ് കീപ്പര്‍ ബാറ്ററായ എല്‍ ആര്‍ ചേതനെ ബെംഗലൂരു ബ്ലാസ്റ്റേഴ്സ് 8.2 ലക്ഷം രൂപക്ക് സ്വന്തമാക്കി. ലീഗിലെ ഏറ്റവും വിലകൂടിയ താരവും ചേതനാണ്. മുന്‍ ഇന്ത്യൻ താരം മായങ്ക് അഗര്‍വാളാണ് ബ്ലാസ്റ്റേഴ്സ് നായകന്‍. ശ്രേയസ് ഗോപാലിനെ മംഗലൂരു ഡ്രാഗണ്‍സ് 7.6 ലക്ഷം രൂപക്ക് സ്വന്തമാക്കി. പരിക്കുമൂലം കഴിഞ്ഞ സീസണ്‍ നഷ്ടമായ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ ഗുല്‍ബര്‍ഗ മിസ്റ്റിക്സ് നിലനിര്‍ത്തി. ഐപിഎല്ലില്‍ കളിക്കുന്ന കെ സി കരിയപ്പയെ നിലവിലെ ചാമ്ബ്യന്‍മാരായ ഹുബ്ലി ടൈഗേഴ്സ് 4.2 ലക്ഷത്തിന് സ്വന്തമാക്കി.മുന്‍ ഇന്ത്യൻ താരം മനീഷ് പാണ്ഡെ ആണ് ടൈഗേഴ്സിന്‍റെ നായകന്‍. സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയായിരിക്കും മഹാരാജാ ട്രോഫിക്ക് വേണ്ടിയുള്ള കര്‍ണാടക പ്രീമിയര്‍ ലീഗ്.

Hot Topics

Related Articles