സ്ഥാനാർത്ഥിയെ ‘കൈ’വിട്ട് രാഹുല്‍ ഗാന്ധിയും സോണിയയും ; ഗാന്ധി കുടുംബത്തിന്റെ വോട്ട് ഇത്തവണ ആം ആദ്മി പാര്‍ട്ടിക്ക്

ഡല്‍ഹി: തെരഞ്ഞെടുപ്പുകളില്‍ സ്വന്തം സ്ഥാനാർത്ഥിക്ക് വോട്ടുചെയ്യാനാവാത്ത സ്ഥിതി ഡല്‍ഹിയിലെ സിപിഎം നേതാക്കള്‍ക്ക് ഉണ്ടാകുന്നത് പരിഹസിക്കുന്നവരായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍.ഇത്തവണ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഉള്‍പ്പെടുന്ന നേതാക്കളും വോട്ട് ചെയ്തത് സ്വന്തം സ്ഥാനാർത്ഥിക്കല്ല. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിക്കാണ് ഗാന്ധി കുടുംബം വോട്ടുചെയ്തത്. രാഹുലിനും സോണിയയ്ക്കും പ്രിയങ്കയ്ക്കുമൊക്കെ വോട്ട് ന്യൂഡല്‍ഹി മണ്ഡലത്തിലാണ്. ഇവിടെ ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥിയാകട്ടെ സോമനാഥ് ഭാരതിയാണ്. ഇതാദ്യമായാണ് രാഹുലും സോണിയയുമൊക്കെ കോണ്‍ഗ്രസ് ഇതര സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യുന്നത്. രാവിലെ 9.30ന് മൗലാന ആസാദ് റോഡിലെ നിർമൻ ഭവൻ ബൂത്തിലായിരുന്നു രാഹുല്‍ വോട്ടുചെയ്തത്. തുടർന്ന് സോണിയയുമൊത്ത് സെല്‍ഫിയും രാഹുല്‍ എടുത്തു. ഡല്‍ഹിയിലെ ഏഴു സീറ്റില്‍ നാലിടത്ത് എഎപിയും മൂന്നിടത്ത് കോണ്‍ഗ്രസുമാണ് മത്സരിക്കുന്നത്.

Advertisements

Hot Topics

Related Articles