സ്മൃതി ഇറാനിക്കെതിരെ ട്രോളുകള്‍; താക്കീത് നല്‍കി രാഹുല്‍; ജയവും തോല്‍വിയും ജീവിതത്തിൻ്റെ ഭാഗമെന്ന് ഓര്‍മ്മപ്പെടുത്തല്‍

ദില്ലി : അമേഠിയില്‍ പരാജയപ്പെട്ട മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ മോശം പരാമർശങ്ങള്‍ പാടില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സ്മൃതി ഇറാനിക്കെതിരെയോ മറ്റാർക്കെങ്കിലും എതിരെയോ മോശം പദപ്രയോഗങ്ങള്‍ ശരിയല്ലെന്നും ഇത് ഒഴിവാക്കണമെന്നും രാഹുല്‍ എക്സില്‍ കുറിച്ചു. ജയവും തോല്‍വിയും ജീവിതത്തിൻ്റെ ഭാഗമാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. സ്മൃതി ഇറാനി ഇന്നലെ ദില്ലിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞതിനെ തുടർന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി ട്രോള്‍ വിഡിയോകളും പരാമർശങ്ങളും വന്നിരുന്നു. അതിനിടെ, വിഷയത്തില്‍‍ കോണ്‍ഗ്രസിനെ വിമർശിച്ച്‌ ബിജെപി രംഗത്തെത്തി. രാഹുല്‍ ഗാന്ധിയെ സ്മൃതി ഇറാനി 2019ല്‍ തോല്‍പ്പിച്ചത് സഹിക്കാൻ ഇതുവരെ കോണ്‍ഗ്രസിനായിട്ടില്ലെന്ന് ബിജെപി ആരോപിച്ചു.

Advertisements

ഈ സാഹചര്യത്തിലാണ് സ്മൃതിക്കെതിരായ ട്രോള്‍ ഒഴിവാക്കണമെന്ന രാഹുലിൻ്റെ പ്രസ്താവന. രാജ്യത്ത് വീണ്ടും അധികാരത്തിലെത്താൻ സാധിച്ചെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പില്‍ തോല്‍വിയേറ്റ് വാങ്ങിയത് മന്ത്രിസഭയിലെ 20 മന്ത്രിമാരായിരുന്നു. ക്യാബിനറ്റ് മന്ത്രിമാരും സഹമന്ത്രിമാരും ഉള്‍പ്പെടുന്ന സംഘത്തില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തി രാജ്യമാകെ ശ്രദ്ധിക്കപ്പെട്ട സ്മൃതി ഇറാനിയും ഉണ്ടായിരുന്നു. രണ്ടാം മോദി സര്‍ക്കാരില്‍ വനിത ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന സ്മൃതി ഇറാനി, ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തനായ കിഷോരി ലാല്‍ ശര്‍മ്മയോട് 1,67,196 വോട്ടിന്‍റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം രാഹുലിനെതിരെ രൂക്ഷ വിമർശനങ്ങളാണ് സ്മൃതി ഇറാനി ഉയർത്തിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.