ഒരിക്കലും പാർട്ടി വിടുമെന്ന് കരുതുന്നില്ല; സരിൻ ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്ന് രാഹുൽ മാങ്കൂട്ടത്തില്‍

പാലക്കാട്: സരിൻ ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും കോണ്‍ഗ്രസ് വിടുമെന്ന് കരുതുന്നില്ലെന്നും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ആര് എതിരാളി ആയാലും പാലക്കാട് മതേതര മുന്നണി വിജയിക്കുമെന്നും രാഹുല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പോരാട്ടം മതേതരത്വവും വർഗീയതയും തമ്മിലാണെന്നും രാഹുല്‍ പറഞ്ഞു.

Advertisements

പാലക്കാട് ഉപതെരെഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറിക്കിടെ കോണ്‍ഗ്രസ്‌ സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് പാലക്കാട്‌ എത്തും. വൈകിട്ട് 4 ന് പാലക്കാട്‌ എത്തുന്ന രാഹുലിന് വൻ സ്വീകരണം ആണ് ഒരുക്കിയിട്ടുള്ളത്. മണ്ഡലത്തില്‍ പ്രചരണം ഇന്ന് തന്നെ ആരംഭിക്കാനാണ് തീരുമാനം. ഡോ പി സരിൻ ഇടത് സ്വതന്ത്രൻ ആകാനുള്ള നീക്കം ആരംഭിച്ചതിനാല്‍ പരമാവധി പ്രവർത്തകരെ പ്രചാരണത്തിന് ഇറക്കി സ്ഥാനാർഥിയുടെ വരവ് വലിയ സംഭവം ആക്കാനാണ് തീരുമാനം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഷാഫി പറമ്പില്‍ ജില്ലയില്‍ കേന്ദ്രീകരിച്ചാണ് പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നത്. ഇതിനിടെ കോണ്‍ഗ്രസുമായി ഇടഞ്ഞ ഡോ പി സരിൻ ഇന്ന് പാലക്കാട്‌ വാർത്ത സമ്മേളനം നടത്തും. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട നിലപാട് ഇന്ന് ഉണ്ടാകുമെന്നാണ് കരുതുന്നത്. പി സരിനെ ഒപ്പം നിർത്താൻ സിപിഎം ജില്ലാ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിന് പാർട്ടി സംസ്ഥാന നേതൃത്വവും പിന്തുണ നല്‍കിയിട്ടുണ്ട്.

Hot Topics

Related Articles