ജാമ്യവ്യവസ്ഥയില്‍ ഇളവ് നൽകരുത്; രാഹുല്‍ മാങ്കൂട്ടത്തില്‍ സമർപ്പിച്ച അപേക്ഷയെ എതിർത്ത് പൊലീസ്

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാർത്ഥിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സമർപ്പിച്ച അപേക്ഷയെ എതിർത്ത് പൊലീസ്. സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥയിലാണ് ഇളവ് തേടിയിരിക്കുന്നത്.

Advertisements

ഇതിനെ എതി‍ർത്ത പൊലീസ് ഇളവ് നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടില്‍ പറയുന്നു. സ്ഥാനാർഥി എന്ന നിലക്കാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇളവ് തേടിയത്.

Hot Topics

Related Articles