അന്താരാഷ്ട്ര റേഡിയോളജി ദിനാഘോഷം നടത്തി

ഗാന്ധിനഗർ : എക്സ്-റേ കണ്ടുപിടിത്തത്തിന് 126 മത് വാർഷികം പ്രൗഢഗംഭീരമായി ആഘോഷിച്ചു.
ഇൻഡ്യൻ സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേർസ് ആന്റ് ടെക്നോളജിസ്റ്റ്(ഐ.എസ്.ആർ.ടി) കേരള ഗവർണ്മെൻ്റ് റേഡിയോഗ്രാഫേർസ് അസ്സോസ്സിയേഷൻ(കെ.ആർ.ജി.എ) എന്നിവരുടെ നേതൃത്വത്തിൽ ആണ് കേരളത്തിൽ ആകമാനം ലോകറേഡിയോളജി ദിനാഘോഷങ്ങൾ സംഘടിപ്പിച്ചത്.

Advertisements

കോട്ടയത്തെ ആഘോഷങ്ങൽ ഗവർണ്മെൻ്റ് മെഡിക്കൽകോളേജിലും, ഡൻ്റൽകോളേജിലും ആണ് നടന്നത്.
ഡൻ്റൽകോളേജിൽ പൊതുജനങ്ങൾക്കായുള്ള എക്സിബിഷനും പൊതുസമ്മേളനവും വീഡിയോ പ്രദർശനം എന്നിവ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ വി ടി ബീന ഉദ്ഘാടനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റേഡിയോളജി യുടെ ചരിത്രവും, പുതിയതും പഴയതുമായ സ്കാനിംഗ് കളുടെയും രോഗനിർണയ സംവിധാനങ്ങളുടെ പ്രാധാന്യവും മനസ്സിലാക്കുവാൻ പൊതുജനങ്ങൾക്ക് സഹായമായിരുന്നു എക്സിബിഷൻ റേഡിയോളജി ദിനാഘോഷത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കും ജീവനക്കാർക്കു വേണ്ടി പോസ്റ്റർ മത്സരവും മധുര വിതരണവും നടന്നു.

മെഡിക്കൽ കോളേജിൽ റേഡിയോളജി വിഭാഗം മേധാവി ഡോക്ടർ സജിത കെ ആഘോഷങ്ങൾ ഉത്ഘാടനം ചെയ്തു റേഡിയേഷൻ സുരക്ഷയുടെ പ്രാധാന്യത്തെ കുറിച്ച് ഡോക്ടർ അലക്സ് പോൾ പിട്ടാപിള്ളിൽ പ്രഭാഷണം നടത്തി. വൈകിട്ട് ഏഴ് മണിക്ക് കോട്ടയം മെഡിക്കൽ മെഡിക്കൽ കോളേജിലെ ഇൻറർ വെൻഷനൽ റേഡിയോളജി വിഭാഗം ഡോക്ടർ അശ്വിൻ പത്മനാഭൻ നയിച്ച ക്ലാസും ഉണ്ടായിരുന്നു.

Hot Topics

Related Articles