312 റെയില്‍വേ മെയില്‍ സർവീസ് ഓഫീസുകൾ പൂട്ടാൻ തീരുമാനം; കേന്ദ്ര വാർത്താവിനിമയ മന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: റെയില്‍വേ മെയില്‍ സർവീസ് ( ആർ.എം. എസ്) ഓഫീസുകള്‍ അടച്ചു പൂട്ടാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു. ആർ.എം.എസ് ഓഫീസുകളെ സ്പീഡ് പോസ്റ്റ് പ്രോസസ്സിംഗ് ഹബുകളുമായി സംയോജിപ്പിക്കാനും രജിസ്റ്റേഡ് പോസ്റ്റ് സേവനങ്ങള്‍ സ്പീഡ് പോസ്റ്റ് സേവനങ്ങളുമായി ഏകോപിപ്പിക്കാനും തീരുമാനിച്ചതിൻ്റെ ഭാഗമായി രാജ്യത്തെ 312 ആർ.എം.എസ് ഓഫിസുകളാണ് അടച്ചുപൂട്ടപ്പെടുന്നത്. അതില്‍12 ഓഫിസുകള്‍ കേരളത്തിലാണ്.

Advertisements

സംസ്ഥാനത്ത് വലിയ വിഭാഗം ജനങ്ങള്‍ ഉപയോഗിക്കുന്ന ആർ.എം.എസ് അടച്ചുപൂട്ടുന്നത് തപാല്‍ സംവിധാനങ്ങളുടെ കാര്യക്ഷമതയെ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക മുഖ്യമന്ത്രി കത്തില്‍ പങ്കുവച്ചു. ഡയറക്ടറേറ്റ് അംഗീകരിച്ച നാല് ഇൻട്രാ-സർകിള്‍ ഹബ്ബുകള്‍ക്കു പുറമേ ഷൊർണ്ണൂർ, വടകര, ആലുവ, ഇരിങ്ങാലക്കുട, തലശ്ശേരി, കായംകുളം എന്നീ ആറു സ്ഥലങ്ങളിലും ഇൻട്രാ-സർകിള്‍ ഹബുകള്‍ സ്ഥാപിക്കണമെന്ന ശുപാർശ കേരളത്തില്‍ പോസ്റ്റ് മാസ്റ്റർ ജനറല്‍ മുന്നോട്ടു വച്ചിരുന്നു. ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.