തൃശൂരിൽ ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു; അപകടമുണ്ടായത് ഡ്യുട്ടിക്കിടെ

തൃശ്ശൂർ: തൃശ്ശൂർ ഒല്ലൂരില്‍ ട്രെയിൻ തട്ടി റെയില്‍വേ ജീവനക്കാരൻ മരിച്ചു. വടുക്കര എസ്‌എൻ നഗർ ചന്ദ്രിക ലൈനില്‍ താമസിക്കുന്ന ഉത്തമൻ (54) ആണ് മരിച്ചത്. അവിണിശ്ശേരിയില്‍ രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം നടന്നത്. ഡ്യൂട്ടിക്കിടെ വേണാട് എക്സ്പ്രസ് ഇടിക്കുകയായിരുന്നു. ട്രെയിനിന്റെ എൻജിന് അടിയില്‍ കുടുങ്ങിയ ഉത്തമൻ സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചിരുന്നു. നെടുപുഴ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Advertisements

Hot Topics

Related Articles