ചെന്നൈ: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ ചെന്നൈ ജില്ലയില്‍ അവധി പ്രഖ്യാപിച്ച് കളക്ടര്‍. ചെന്നൈ ജില്ലാ കളക്ടർ രശ്മി സിദ്ധാർത്ഥ് സഗാഡെയാണ് ചൊവ്വാഴ്ച സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതായി അറിയിച്ചത്. തമിഴ്നാട്ടില്‍ നവംബർ 12ന് 12 ജില്ലകളിലും 13 ന് 17 ജില്ലകളിലും കാലാവസ്ഥാ വിഭാഗം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചെന്നൈയിലും സമീപ ജില്ലകളായ കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കല്‍പേട്ട് എന്നിവിടങ്ങളിലും 24 മണിക്കൂറിനുള്ളില്‍ 6 സെന്റീമീറ്റർ മുതല്‍ 12 സെന്റീമീറ്റര്‍ വരെ ശക്തമായ മഴ ലഭിച്ചേക്കാം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നവംബർ 15 വരെ മഴ തുടരും. തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമർദ്ദം അടുത്ത രണ്ട് ദിവസങ്ങളില്‍ തമിഴ്നാട്, ശ്രീലങ്ക ഭാഗത്തേക്ക് നീങ്ങിയേക്കുമെന്നതിനാല്‍ നവംബർ 14 ന് 27 ജില്ലകള്‍ക്കും നവംബർ 15 ന് 25 ജില്ലകള്‍ക്കും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.