കലിയടങ്ങാതെ മഴ ; എരുമേലിയിൽ വീണ്ടും ഉരുൾ പൊട്ടൽ

മുണ്ടക്കയം :
എരുമേലി കീരിത്തോട് ഭാഗത്ത് ഉരുൾ പൊട്ടൽ.രാത്രിയിൽ ഉണ്ടായ ശക്തമായ മഴയിൽ തെക്ക് വില്ലേജിൽ കണമല ഭാഗത്താണ് ഉരുൾ പൊട്ടൽ ഉണ്ടായത്. എരുത്വാപ്പുഴ റോഡിൽ ബിഎസ്എൻഎൽ ഓഫീസിന് സമീപം മണ്ണിടിഞ്ഞു. ഉരുൾ പൊട്ടലിലും ശക്തമായ ഒഴുക്കിലും പരിസരത്തെ വീടുകളിൽ മണ്ണും വെള്ളവും കയറി.ഇന്ന് പുലർച്ചയോടെയായിരുന്നു അപകടം. എടത്തിനകത്ത് ആന്റണി തെനിയപ്പാക്കൽ റോബിൻ എന്നിവരുടെ വീടുകളിലാണ് മണ്ണും വെള്ളവും കയറിയത്.
റോബിന്റെ മാതാവ് മണ്ണിനടിയിൽ പെട്ടുവെങ്കിലും രക്ഷപ്പെടുത്തി.
പോലീസ് – ഫയർ ഫോഴ്സ് സ്ഥലത്തുണ്ട്
രാത്രി വൈകി 11 മണിയോടെ ആരംഭിച്ച മഴയാണ് ഉരുൾ പൊട്ടലിന് കാരണമെന്ന് കരുതുന്നു.

Advertisements

Hot Topics

Related Articles