തെലങ്കാന : കനത്ത മഴയിൽ തെലങ്കാനയിലും ആന്ധ്രാപ്രദേശിലും കനത്ത നാശനഷ്ടങ്ങൾ.വലിയ വെള്ളപ്പൊക്കത്തിനും മരണങ്ങൾക്കും വ്യാപകമായ ഗതാഗത തടസ്സത്തിനും കാരണമായി. തെലങ്കാനയിലും ആന്ധ്രാപ്രദേശിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴ ആയിരുന്നു നദികൾ കരകവിഞ്ഞൊഴുകുകയും ഹൈദരാബാദ്, വിജയവാഡ തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഉൾപ്പെടെ ഉൾപ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്തു.സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി തെലങ്കാനയിലെയും ആന്ധ്രാപ്രദേശിലെയും മുഖ്യമന്ത്രിമാരായ എ രേവന്ത് റെഡ്ഡിയും എൻ ചന്ദ്രബാബു നായിഡുവും അടിയന്തര യോഗങ്ങൾ നടത്തി.അമിത് ഷാ ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും മുഖ്യമന്ത്രിമാരുമായി സംസാരിക്കുകയും രണ്ട് സംസ്ഥാനങ്ങളിലെയും മഴ കെടുത്തി നേരിടാൻ കേന്ദ്രത്തിൽ നിന്ന് എല്ലാ സഹായവും ഉറപ്പുനൽകുകയും ചെയ്തു.110 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായ ഖമ്മം ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമാണ്.119 ഓളം പേർ കുന്നുകളിലും കെട്ടിടങ്ങളിലും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ബന്ദി സഞ്ജയ് കുമാർ പറഞ്ഞു.