മഴ ആയാല്‍ ഇഴജന്തുക്കള്‍ തലപ്പൊക്കി തുടങ്ങുന്നത് പതിവ് കാഴ്ചയാണ്. ഉറുമ്പ് , മണ്ണിര, തേരട്ട, ചിതല്, ഒച്ച് തുടങ്ങിയവയെ തുരത്തിയോടിക്കാനായി ചെവലില്ലാതെ വീട്ടില്‍ തന്നെ ഒരു മാർഗമുണ്ട്.ഒരു പാത്രത്തില്‍ സോപ്പ് പൊടിയോ ലിക്വിഡോ എടുക്കുക. ഇതിലേക്ക് ഒരോ ഗ്ലാസ് വെള്ളവും വിനാഗിരിയും ചേർക്കുക. വെള്ളം എത്ര എടുക്കുന്നുവോ അതേ അളവില്‍ തന്നെ ആയിരിക്കണം വിനാഗിരിയും ചേർക്കേണ്ടത്. അതിലേക്ക് 4 സ്പൂണ്‍ ഉപ്പും ചേർക്കുക. ഉപ്പും സോപ്പ്പൊടിയും നന്നായി അലിയുന്നത് വരെ മിക്സ് ചെയ്യുക. ഈ മിശ്രിതം സ്പ്രേ ബോട്ടിലാക്കി ഉപയോഗിക്കാവുന്നതാണ്. ആഴ്ചയില്‍ ഒരിക്കല്‍ ഇത് തളിച്ചാല്‍ ഇഴജന്തുക്കളെ തുരത്താം. ഒച്ചിനെ തുരത്താൻ ഉപ്പുവെള്ളം മാത്രം ഉപയോഗിക്കാവുന്നതാണ്. ചിതലാണ് ശല്യമുണ്ടാക്കുന്നതെങ്കില് മണ്ണെണ്ണ സ്പ്രേ ചെയ്യാവുന്നതാണ്.