തലയാട്ടം
ഐ പി എൽ 2022 മെഗാ ലേലം കഴിഞ്ഞു മൊബൈലിൽ വാട്സാപ്പ് സ്റ്റാറ്റസുകളിലും , എഫ് ബി യിലും എല്ലാം അയാൾ ” അൺ സോൾഡ് ” ആയി എന്ന ഞെട്ടിക്കുന്ന വാർത്ത കണ്ടു “ മിസ് യു ” റെയ്ന എന്ന പേരിൽ അയാളുടെ മുഖം ഇങ്ങനെ നിറഞ്ഞു നിൽക്കുന്ന കാഴ്ച കണ്ടു നിൽകുമ്പോൾ ഓർമകൾ എന്നെ കൂട്ടിയത്കൊണ്ട് പോകുന്നത് 2014 ഐ പി എൽ രണ്ടാം ക്വാളിഫയർ നടക്കുന്ന വാങ്കഡെയിലേക്കാണ് , അവിടെ ചെന്നൈ പഞ്ചാബിനെ നേരിടുക ആണ് !…
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
12 ഫോറും 8 പടുകൂറ്റൻ സിക്സറുകളുമായി 58 ബോളിൽ 122 റൺസ് അടിച്ചെടുത്ത സെവാഗ് ഏതാണ്ട് ഒറ്റയ്ക്ക് പഞ്ചാബിനെ 226 എന്ന സുരക്ഷിത സ്കോറിൽ എത്തിച്ചു ,പഞ്ചാബ് ഫൈനൽ കളിക്കുന്ന സ്വപ്നം കാണാൻ ഉള്ള അവസരവും അവകാശവും പഞ്ചാബ് ഫാൻസിനു സമ്മാനിച്ചിട്ടു ഇന്നിംഗ്സ് ബ്രെക്കിനു പോയ ആയ രാത്രി !
കളി ജയിക്കണമെങ്കിൽ പവർ പ്ലേയ് ഉള്ള ആദ്യ ആറു ഓവറിൽ മാക്സിമം റൺസ് കിട്ടണം എന്ന രീതിയിൽ ബാറ്റിംഗ് തുടങ്ങിയ ചെന്നൈ അവരുടെ വിശ്വസ്തൻ ഡുപ്ലെസി ആദ്യ ബൗളിൽ തന്നെ മടങ്ങുകയും മറ്റൊരു ഓപ്പണർ ദ്വേയിൻ സ്മിത്ത് ബാറ്റിൽ മിഡിൽ ചെയ്യാനാകാതെ പതറുകയും ചെയ്യുമ്പോൾ ആണ് അയാൾ ക്രീസിൽ എത്തുന്നത് …
മിച്ചൽ ജോൺസന്റെ ഷോർട് ബോളിന്റെ രൂപത്തിൽ ഉള്ള വെൽക്കം നോട്ട് നു നാലു റൺസ് സ്കോർ കാർഡിൽ എഴുതി ചേർത്ത പുള്ള് ഷോട്ട് കൊണ്ടുള്ള മറുപടിയോടെ തുടക്കം ..
സന്ദീപ് ശർമ്മക്കു രണ്ടാം ഓവറിൽ 18 റൺസും , ജോണ്സണ് നാലാം ഓവറിൽ 20 റൺസും സമ്മാനിച്ച് അഞ്ചാം ഓവറിൽ സ്വന്തം സ്കോർ 55 ലും ടീം സ്കോർ 67 ലും നിൽക്കവേ ആണ് പഞ്ചാബ് ക്യാപ്റ്റൻ മൂന്നാം ഓവറിൽ വെറും 9 റൺസ് മാത്രം നൽകിയ അവാനയെ ആറാം ഓവറിനു ആയി തിരിച്ചു വിളിക്കുന്നത്….
അധികം നഷ്ടമില്ലാതെ പവർ പ്ലെയിലെ അവസാന ഓവർ ഒന്ന് അവസാനിച്ചു കിട്ടണം എന്ന് മാത്രമായിരിക്കാം പഞ്ചാബ് ക്യാപ്റ്റന്റെ ഉള്ളിൽ ,എന്നാൽ ഇത് മരണത്തിനും ജീവിതത്തിനും ഇടക്കുള്ള അവസാന അവസരം ആണ് ഈ ആറാം ഓവർ ! ഇത് നഷ്ടമാക്കിയാൽ പിന്നെ പ്രതീക്ഷയോടെ തന്നെ ഡ്രസിങ് റൂമിൽ കാത്തിരിക്കുന്ന മഞ്ഞക്കുപ്പായമിട്ട പ്രിയപെട്ടവരുടെ മുഖത്ത് എങ്ങനെ നോക്കും എന്നായിരുന്നു ആ ഇടംകൈയൻ ബാറ്സ്മാൻറെ ഉള്ളിൽ!
അയാൾ പതിയെ ലെഗ് സ്റ്റമ്പ് ഗാർഡ് എടുക്കുക ആണ് ആ ബൗളറെ നേരിടാൻ ….
ബാറ്റിന്റെ മിഡിലിൽ ടച്ച് ചെയ്യാഞ്ഞിട്ടു പോലും മിഡ് വീക്കെന്റിന്റെ മുകളിലൂടെ പറന്നു പോയ ആദ്യ ബോൾ !
ആദ്യ ബോളിന്റെ തെറ്റുകൾ തിരുത്തി അവന എറിഞ്ഞ ഫുൾ ലെങ്ത് ബോളിനെ അനായാസമായി ലോങ്ങ് ഓണിനു മുകളിലൂടെ ഒരു അപ്പൂപ്പൻ താടി പോലെ പറത്തി
വിടുന്ന അയാൾ !
ഒരു പന്ത് മാത്രം കടന്നു പോകാവുന്ന ഗാപ് ഞൊടിയിടയിൽ കണ്ടെത്തി മൂന്നാം ബൗളിനെ മിഡ്വിക്കറ്റിലൂടെ ബൗണ്ടറിയേ തഴുകാൻ പറഞ്ഞു വിട്ട മൂന്നാം ബോൾ ..
ഫീൽഡർമാർക്കു ഒരു അവസരവും നൽകാതെ ദീപ് സ്ക്വായർ ലഗ്ഗിലൂടെ ബൗണ്ടറി വരകൾ കടന്നു പോയ നാലാം പന്ത് !
നോബോൾ എന്ന സിഗ്നലോടെ ലാൻഡ് ചെയ്ത ഹൈ ഫുൾടോസ്സ് ആയ അഞ്ചാം ബോളിനെ പതിയെ ബാറ്റു കൊണ്ട് തലോടി തേർഡ് മാനിലേക്കു തിരിച്ചു വിട്ടു നാല് റൺസ് കൂടി സ്കോർ കാർഡിൽ ചേർക്കുന്ന അയാൾ !
പെർഫെക്റ്റ് ലൈനിൽ പിച്ച് ചെയ്ത അഞ്ചാം ബോളിനെ മിഡ് ഓണിലൂടെ വീണ്ടും ബൗണ്ടറി വരകളെ ചുംബിക്കാനായി പറഞ്ഞയക്കുന്ന അയാൾ !
ദീപ് സ്ക്വായർ ലെഗ്ഗിലൂടെ ബൗണ്ടറി തേടി പോയ ആറാം ബൗളും അവസാനിക്കുമ്പോൾ ആ ഓവറിൽ 33 റൺസ് വന്നു കഴിഞ്ഞിരുന്നു ടീം സ്കോർ 100 റൺസും ! അതിൽ 87 റൺസിന്റെ അവകാശി അയാളും!
ഒരു ഓവറിൽ എറിഞ്ഞ ഏഴു പന്തുകളും ബൗണ്ടറി കടത്തി ഒരു സ്വപ്നത്തിൽ എന്നോണം ബാറ്റു ചെയ്തിരുന്ന മനുഷ്യൻ !
ആ സീസണിൽ പവർ പ്ലെയിൽ ഒരു ടീം നേടുന്ന ഹൈ സ്കോർ ആയ 86 റൺസിനെ ഒറ്റയ്ക്ക് ഒരാൾ മറി കടക്കുന്ന വിശ്വസിക്കാൻ പ്രയാസമുള്ള കാഴ്ച !
ഏഴാം ഓവറിന്റെ ആദ്യ ബൗളിൽ മക്കല്ലത്തിന്റെ പിഴവിനു റണ്ണൗട്ടിലൂടെ തന്റെ വിക്കെറ്റ് ബലി കൊടുത്ത്, തന്റെ പുറത്താകലിന് കാരണമായ മക്കുല്ലത്തോട് ഒരു തരി ദേഷ്യമോ നീരസമോ ഇല്ലാതെ നിർവികാരനായി പാവലിയനിലേക്കു മടങ്ങുന്ന അയാളുടെ മുഖം !
അയാളുടെ പുറത്താകാലോടെ ചിത്രത്തിൽ നിന്നും പതിയെ പുറത്താകുന്ന ചെന്നൈ !
റെയ്ന ! അയാൾ ഒറ്റ ഒരുത്തൻ ധാരാളം ആയിരുന്നു.. ഏതൊരു സ്കോറും വെട്ടിപ്പിടിക്കാൻ !
നന്ദി പ്രിയപെട്ടവനെ ഒരായിരം” തീ ” പാറിയ ഓർമകൾക്ക് …….