“കടൽപോലെ ബൃഹത്താണ് രാമായണവും മഹാഭാരതവും, തന്റെ സിനിമകളുടെ പ്രചോദനവും ഇത് തന്നെ” : രാജമൗലി

രാമായണവും മഹാഭാരതവുമാണ് തന്റെ സിനിമകളുടെ പ്രചോദനം എന്ന് സംവിധായകൻ രാജമൗലി. ദ് ന്യൂയോർക്കറിന് നൽകിയ അഭിമുഖത്തിലാണ് രാജമൗലിയുടെ ഇക്കാര്യം വ്യക്തമാക്കിയത്.

Advertisements

കടൽപോലെ ബൃഹത്താണ് രാമായണവും മഹാഭാരതവും. ഓരോതവണ വായിക്കുമ്പോഴും പുതിയ ഓരോ കാര്യങ്ങളാണ് താൻ ഗ്രഹിക്കുന്നത്. രാജമൗലി പറഞ്ഞു. കുട്ടിക്കാലം മുതലേ രാമായണ മഹാഭാരത കഥകൾ താൻ വായിച്ചിരുന്നു. തുടക്കത്തിൽ രസകരമായി പിടിച്ചിരുത്തുന്ന കഥകളായാണ് തോന്നിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വളർന്നുവന്നപ്പോൾ രാമായണ മഹാഭാരത കഥകളുടെ പലതരത്തിലുള്ള ആഖ്യാനങ്ങളും വായിച്ചുവെന്നും കൂടുതൽ കൂടുതൽ അതിലേക്ക് ആകർഷിക്കപ്പെട്ടെന്നും രാജമൗലി പറഞ്ഞു.

രാജമൗലിയുടെ ഏറ്റവും പുതിയ ചിത്രം ആർ.ആർ.ആറിലെ നാട്ടുനാട്ടു മികച്ച ഒറിജിനൽ സോങിനുള്ള ഓസ്കർ നോമിനേഷനിൽ ഇടം നേടിയിട്ടുണ്ട്.

പാട്ടിന് നേരത്തെ ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ പുരസ്കാരവും ലഭിച്ചിരുന്നു.

Hot Topics

Related Articles