വിദ്യാര്‍ത്ഥികള്‍ മണ്ണുണ്ണികളാകുന്നുവെന്ന് രാജൻ ഗുരുക്കള്‍; അവഹേളനമെന്ന് പി.കെ പോക്കര്‍; ഇടത് സൈദ്ധാന്തികര്‍ തമ്മില്‍ തര്‍ക്കം

തിരുവനന്തപുരം : സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നിലവാരത്തെച്ചൊല്ലി ഇടതു സൈദ്ധാന്തികർ തമ്മില്‍ തർക്കം. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയർമാനും മഹാത്മാഗാന്ധി സർവകലാശാല മുൻ വൈസ് ചാൻസിലറുമായ രാജൻ ഗുരുക്കള്‍ക്കെതിരെ ഡോ. പി കെ പോക്കർ. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം മണ്ണുണ്ണികളെ സൃഷ്ടിക്കുന്നു എന്ന രാജൻ ഗുരുക്കളുടെ പരാമർ ശത്തെ ചൊല്ലിയാണ് തർക്കം. രാജൻ ഗുരുക്കള്‍ കേരളത്തിലെ വിദ്യാർത്ഥികളെ അവഹേളിച്ചതായി ഡോ. പി കെ പോക്കർ ആരോപിച്ചു. വരേണ്യരുടെ വിമർശനമാണ് രാജൻ ഗുരുക്കള്‍ ഉയർത്തിയതെന്നും അദ്ദേഹം ഒരു ദിനപ്പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ വിമർശിക്കുന്നു. ആർ.എല്‍.വി രാമകൃഷ്ണനെ, സത്യഭാമ അവഹേളിച്ചത്തിന് സമാനമായ അധിക്ഷേപമാണ് രാജൻ ഗുരുക്കളുടേതെന്നും ഡോ. പി.കെ പോക്കർ അഭിപ്രായപ്പെട്ടു.

Advertisements

ഒരു മാസികയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് കേരളത്തിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നിലവാരം സംബന്ധിച്ച്‌ രാജൻ ഗുരുക്കള്‍ ചില പരാമർശങ്ങള്‍ നടത്തിയത്. വിദ്യാർത്ഥികള്‍ സ്വയം പഠിക്കുന്നില്ലെന്നും സ്പൂണ്‍ ഫീഡിങിലൂടെ അവർ മണ്ണുണ്ണികളായി മാറുന്നു എന്നും രാജൻ ഗുരുക്കള്‍ പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഇതിനെ എതിർത്തുകൊണ്ടാണ് ‘ആരാണ് ഗുരുക്കളേ മണ്ണുണ്ണികള്‍?’ എന്ന പേരില്‍ പി.കെ പോക്കർ ലേഖനമെഴുതിയിരിക്കുന്നത്. ജാതി വ്യവസ്ഥയിലേതുപോലെ മറ്റുള്ളവരെ മോശമായി കാണുന്ന ഒരു സമീപനമാണ് രാജൻ ഗുരുക്കളുടേതെന്ന് പി.കെ പോക്കർ വിമർശിക്കുന്നു. താനടക്കമുള്ള ആളുകള്‍ കേരളത്തിലെ സർവകലാശാലയില്‍ പഠിപ്പിച്ചവരാണ്. വിദേശ സർവകലാശാലകളിലെ വിദ്യാർത്ഥികളുമായും ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവിടുത്തെ വിദ്യാർത്ഥികളുടെ നിലവാരം കുറച്ച്‌ കാണിക്കാനാവില്ല. രാജൻ ഗുരുക്കള്‍ നടത്തിയത് അവഹേളനമാണെന്നും അത് തിരുത്തണമെന്നും പി.കെ പോക്കർ പറയുന്നു.

Hot Topics

Related Articles