ചെന്നൈ: തമിഴ് നാട്ടില്‍ രാഷ്ട്രീയപ്പോര് വേറെ സിനിമാ താരങ്ങള്‍ തമ്മിലുള്ള വാഗ്വാദങ്ങളായി മാറുന്നു. പുതിയ രാഷ്ട്രീയപ്പാർട്ടി രൂപീകരിച്ച് സൂപ്പർ താരം വിജയ് കൂടെ രംഗത്തെത്തിയതോടെ രാഷ്ട്രീയപ്പോരിന് പല മാനങ്ങള്‍ കൈവന്നു. വിജയ് അധ്യക്ഷനായ ടിവികെയുടെ ആദ്യ സമ്മേളനം വിജയമെന്ന് പുകഴ്ത്തി രജനീകാന്ത് രംഗത്തെത്തി.
അതേസമയം അജിത്തിനുള്ള തൻ്റെ ആശംസാസന്ദേശത്തില്‍ രാഷ്ട്രീയമുണ്ടെന്ന തമിഴിസൈയുടെ പരാമർശത്തിന് മറുപടിയുമായി ഉദയനിധിയും രംഗപ്രവേശനം ചെയ്തു. തമിഴിസൈയെ പോലെ പണിയില്ലാതെ ഇരിക്കയാണോ താൻ എന്നായിരുന്നു ഉദയനിധിയുടെ മറുപടി.
ദീപാവലി ആശംസകള്‍ നേരാനെത്തിയ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് വിജയിയെ അഭിനന്ദിച്ച് രജനികാന്ത് പരാമർശം നടത്തിയത്. എന്നാല്‍ ടിവികെ അധ്യക്ഷൻ്റെ ഡിഎംകെ, ബിജെപി വിമർശനങ്ങളില്‍ നിന്ന് രജനീകാന്ത് ഒഴിഞ്ഞുമാറുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാറോട്ട മത്സരങ്ങളിലേക്കേുള്ള സൂപ്പർതാരം അജിത്തിൻ്റെ തിരിച്ചുവരവില്‍ താൻ ആശംസകള്‍ നേർന്നത് വിജയിയെ പ്രകോപിപ്പിക്കാനെന്ന ബിജെപി നേതാവ് തമിഴിസൈ സൌന്ദർരാജൻ്റെ ആരോപണം ഉദയനിധി സ്റ്റാലിൻ തള്ളി. അവരെ പോലെ പണി ഇല്ലാതെ ഇരിക്കയാണോ താനെന്നാണോ കരുതുന്നത് എന്നായിരുന്നു ഉദയനിധിയുടെ പ്രതികരണം. വിജയിയും ഡിഎംകെയും തമ്മിലുള്ള പോര് കടുപ്പിക്കാനുള്ള കെണിയില്‍ നിന്ന് ഒഴിഞ്ഞുമാറിയ ഉദയനിധി, തമിഴ്നാട് ബിജെപിക്കുള്ളില്‍ തമിഴിസൈ നേരിടുന്ന അവഗണന കൂടി ഓർമ്മിപ്പിച്ചാണ് മുനവച്ച വാക്കുകളില്‍ തിരിച്ചടിച്ചത്.
കഴിഞ്ഞ ദിവസമാണ് ഉദയനിധി സ്റ്റാലിൻ എക്സ് പ്ലാറ്റ്ഫോമില്‍ അജിത്തിന് ആശംസകള്‍ അറിയിച്ചത്. “പ്രശസ്ത ദുബായ് റേസില്‍ പങ്കെടുക്കാൻ പോകുന്ന നടനും സുഹൃത്തുമായ അജിത് കുമാറിന് ഹൃദയം നിറഞ്ഞ ആശംസകള്‍ അറിയിക്കുന്നു. ‘അജിത് കുമാർ റേസിംഗ്’ യൂണിറ്റിന്റെ കാർ, ഹെല്‍മെറ്റ് എന്നിവയില്‍ ഞങ്ങളുടെ തമിഴ്നാട് സ്പോർട്സ് ഡെവലപ്മെന്റ് അതോറിറ്റിയുടെ (SDAT) ലോഗോ പ്രദർശിപ്പിച്ചിട്ടുണ്ടെന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്” ഉദയനിധി പറഞ്ഞു.