മുംബൈ: അവസാന ഓവറിൽ വേണ്ടിയിരുന്ന 14 റൺ പുതുമുഖ താരം കുൽദീപ് സെൻ പ്രതിരോധിക്കുമെന്ന് , ആ ബൗളർ പോലും പ്രതീക്ഷിച്ചിരുന്നില്ല..! സ്റ്റോണിസ് എന്ന രാജ്യാന്തര താരത്തെ സാക്ഷിയാക്കി അവസാന ഓവറിലെ 14 റൺ പ്രതിരോധിച്ച് രാജസ്ഥാന് 3 റണ്ണിന്റെ ഉജ്വല വിജയമാണ് സെൻ നൽകിയത്. ഇതോടെ ലഖ്നൗവിന് എതിരായ മത്സരത്തിൽ രാജസ്ഥാന് ഉജ്വല വിജയം.
സ്കോർ
രാജസ്ഥാൻ – 165 -6
ലഖ്നൗ -162-8
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനെ ഷെർമോൻ ഹിറ്റ്മെയറാണ് തകർച്ചയിൽ നിന്നും കരകയറ്റിയത്. തുടർച്ചയായ നാലു വിക്കറ്റ് വീണ് 67-4 എന്ന നിലയിൽ രാജസ്ഥാൻ തകർന്നു നിന്ന സമയത്താണ് അഞ്ചാം വിക്കറ്റിൽ ഹിറ്റ്മെയറും, രവിചന്ദ്ര അശ്വിനും ചേർന്ന് നടത്തിയ ചെറുത്തു നിൽപ്പും ഹിറ്റ്മെയറിന്റെ പവർഹിറ്റുമാണ് രാജസ്ഥാനെ പ്രതിരോധിക്കാവുന്ന സ്കോറിൽ എത്തിച്ചത്. ആറു സിക്സും, ഒരു ഫോറും പറത്തിയ ഹിറ്റ്മെയർ 36 പന്തിൽ 59 റണ്ണെടുത്തു. ടീം സ്കോറിൽ ഏറെ നിർണ്ണായകമായിരുന്നു ആ റൺസ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
23 പന്തിൽ 28 റണ്ണുമായി അശ്വിനും ഹിറ്റ്മെയറിന് നിർണ്ണായക പിൻതുണ നൽകി. രാജസ്ഥാൻ ടീമിൽ മറ്റാർക്കും കാര്യമായി റൺ കണ്ടെത്താനായില്ല. ലഖ്നൗവിനു വേണ്ടി കൃഷ്ണപ്പഗൗതവും ജേസൺ ഹോൾഡറും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. അവേശ്ഖാനായിരുന്നു ഒരു വിക്കറ്റ്.
മറുപടി ബാറ്റിംങിന് ഇറങ്ങിയ ലഖ്നൗവിനും നിലയുറപ്പിക്കാൻ രാജസ്ഥാൻ ബൗളർമാർ അവസരം നൽകിയില്ല. ആദ്യ പന്തിൽ തന്നെ രാഹുലിനെ മടക്കി ട്രെൻഡ് ബോൾട്ട് സൂചന നൽകി. രണ്ടാം പന്തിൽ കൃഷ്ണപ്പ ഗൗതത്തെ വിക്കറ്റിന് മുന്നിൽ കുടുക്കി ബോൾഡ് തന്നെ ലഖ്നൗവിന്റെ അടിത്തറയിളക്കി. 14 ൽ കൂറ്റനടിക്കാരൻ ഹോൾഡർ കൂടി വീണതോടെ ലഖ്നൗ പ്രതിരോധത്തിലേയ്ക്കു വീണു.
ഡിക്കോക്കും ഹൂഡയും ചേർന്ന് തുഴഞ്ഞു കരയ്ക്കെത്തിക്കുമെന്ന സ്്്്്്്്്്്്്്്്ഥിതിയിൽ കുൽദീപ് ഹൂഡയെ വീഴ്ത്തി. പിന്നീട് ബദോനിയെയും ഡിക്കോക്കിനെയും ചഹൽ കീഴടക്കിയതോടെ കളി രാജസ്ഥാനിലേയ്ക്കു തിരിഞ്ഞു. ക്രുണാൽ പാണ്ഡ്യയെയും ചമരവീരയെയും കൂടി പറഞ്ഞയച്ച ചഹൽ രാജസ്ഥാന് പ്രതീക്ഷ നൽകി. എന്നാൽ, അവസാന ഓവറുകളിൽ ആളിക്കത്തിയ സ്റ്റോണിസും ആവേശ് ഖാനും ചേർന്ന് രാജസ്ഥാനെ നന്നായി ഒന്ന് വിറപ്പിച്ചു. 17 പന്തിൽ 38 റണ്ണെടുത്ത സ്റ്റോണിസ് പുറത്താകാതെ നിന്നു.
സ്റ്റോണിസിന്റെ ഈ അടി തന്നെയാണ് അവസാന ഓവറിലേയ്ക്കു കൊണ്ട് എത്തിച്ചത്. താരതമ്യേന പുതുമുഖമായ കുൽദീപ് സെന്നിനെ സഞ്ജു പന്ത് ഏൽപ്പിച്ചപ്പോൾ ആരും അത്ഭുതമൊന്നും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, അവസാന ഓവറിൽ പത്ത് റൺ മാത്രം വഴിഞ്ഞ കുൽദീപ് ക്യാപ്റ്റന്റെ വിശ്വാസം കാത്തു.