രാജസ്ഥാൻ: നിർണ്ണായക മത്സരത്തിൽ വിജയിച്ചെങ്കിലും 14 മത്സരങ്ങളിൽ നിന്നും 14 പോയിന്റുമായി ഇന്നു നടക്കുന്ന രണ്ട് മത്സരങ്ങളിലും ഉറ്റു നോക്കി നിൽക്കുന്ന രാജസ്ഥാൻ ആരാധകർക്ക് കണക്കു കൂട്ടലുകളിൽ. ഇന്നു നടക്കുന്ന നിർണ്ണായ മത്സരത്തിൽ ബാംഗ്ലൂരും, മുംബൈയും പരാജയപ്പെട്ടെങ്കിൽ മാത്രമേ രാജസ്ഥാന് ഇനി അൽപമെങ്കിലും പ്രതീക്ഷ ബാക്കിയുള്ളു. ഇത് മാത്രം പോര രാജസ്ഥാന് പ്ലേ ഓഫ് കാണണമെങ്കിൽ. ബാംഗ്ലൂർ ആറു റണ്ണിനോ അതിനു മുകളിലോ ഉള്ള വ്യത്യാസത്തിൽ ഗുജറാത്തിനോട് പരാജയപ്പെടണം.
നിലവിൽ 14 കളികളിൽ നിന്നും 14 പോയിന്റുള്ള ബാംഗ്ലൂരിന് 0.180 ആണ് നെറ്റ് റൺറേറ്റ്. ഇത്രയും മത്സരങ്ങളിൽ നിന്നും 0.148 റൺ റേറ്റുണ്ട് രാജസ്ഥാന്. പക്ഷേ, ഈ ഉയർന്ന റൺ റേറ്റിൽ നിന്നും താഴെ പോകണമെങ്കിൽ ബാംഗ്ലൂരിനെ ഗുജറാത്ത് ആറു റണ്ണിന് മുകളിൽ ശരാശരിയിൽ പരാജയപ്പെടുത്തണം. ആദ്യം ബാറ്റ് ചെയ്യുകയാണ് ഗുജറാത്ത് എങ്കിൽ 181 റണ്ണിനു മുകളിൽ അടിച്ചാൽ ആറു റണ്ണിൽ കൂടിയ വിജയം ഗുജറാത്ത് സ്വന്തമാക്കണം. എങ്കിൽ മാത്രമേ രാജസ്ഥാന് പ്രതീക്ഷിയ്ക്കാനാവൂ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുംബൈ ഹൈദരാബാദിനോട് പരാജയപ്പെട്ടാൽ മാത്രം മതി രാജസ്ഥാന് പ്ലേ ഓഫ് കടക്കാൻ. ലഖ്നൗവിനോട് കൊൽക്കത്ത പരാജയപ്പെട്ടതോടെ കൊൽക്കത്ത ഇപ്പോൾ രാജസ്ഥാന് ഒരു ഭീഷണിയേ അല്ലാതായിട്ടുണ്ട്.