ജയ്പൂര്‍: ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി രാജസ്ഥാന് റോയല്‍സ് ജോസ് ബട്ലറെ ഒഴിവാക്കിയിരുന്നു. ഇംഗ്ലീഷ് ഓപ്പണറെ കൈവിട്ടതിന് പിന്നലെ വലിയ വിമര്‍ശനങ്ങളാണ് ഫ്രാഞ്ചൈസിക്കെതിരെ ഉയര്‍ന്നത്. ആറ് താരങ്ങളെ നിലനിര്‍ത്തിയതിനാല്‍ ലേലത്തില്‍ ബട്ലര്ക്കു വേണ്ടി ആര്‍ടിഎം ഉപയോഗിക്കാനും രാജസ്ഥാന് സാധിക്കില്ല. എന്നാല്‍ താരത്തെ ഒഴിവാക്കിയതിന് പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.പരിക്ക് തന്നെയാണ് അതിന്റെ പ്രധാന കാരണം. ബട്ലറെ നിലനിര്‍ത്തിയാലും കളിപ്പിക്കാന്‍ സാധിക്കുമോയെന്ന് റോയല്‍സ് ക്യാംപില്‍ ആശങ്കകളുണ്ടായിരുന്നു. കഴിഞ്ഞ ട്വന്റി20 ലോകകപ്പിലാണ് ബട്ലര് ഇംഗ്ലണ്ടിന്റെ കുപ്പായം അണിയുന്നത്. അദ്ദേഹത്തിന്റെ കാലി പേശികള്‍ക്ക് നേരത്തെ പരിക്കുകളുണ്ട്. ഇത് പരിക്കിന്റെ പേരില്‍ താരത്തിന് ചില മത്സരങ്ങള്‍ നഷ്ടമാവുകയും ചെയ്തു. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനുമായി ബട്ലര്ക്ക് മുന്നില്‍ തിരക്കേറിയ ഷെഡ്യൂളുണ്ട്. അതുകൊണ്ടുന്നെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് താരത്തിന് ജോലിഭാരം ഏല്‍പ്പിക്കാന്‍ ശ്രമിക്കില്ല.ഐസിസി ചാംപ്യന്‍സ് ട്രോഫിയും ഇംഗ്ലണ്ടിന്റെ മുന്നിലുണ്ട്. മാത്രമല്ല, ഇംഗ്ലണ്ടിന് ധാരാളം അന്താരാഷ്ട്ര മത്സരങ്ങളും മുന്നിലുണ്ട്. ദേശീയ ടീമിനൊപ്പം ചെലവഴിക്കാന്‍ ഇസിബി നിര്‍ബന്ധിച്ചേക്കാം. പരിക്കില്‍ നിന്ന് തിരിച്ചുവരുന്ന പഴയപോലെ ഒഴുക്കില്‍ കളിക്കാന്‍ സാധിക്കില്ല. ഇതെല്ലാം പരിഗണിച്ചാണ് താരത്തെ കൈവിടാന്‍ രാജസ്ഥാന് തീരുമാനിച്ചതും. ഇംഗ്ലണ്ടിലെ ഹണ്ട്രഡ് ടൂര്‍ണമെന്റും ഓസ്ട്രേലിയയ്ക്കെതിരായ പരമ്ബരയിലും ബട്ലര് കളിച്ചിരുന്നില്ല. വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്ബരയില്‍ കളിച്ച് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് താരം. വിന്‍ഡീസിനെതിരായ ഏകദിന പരമ്ബരയ്ക്കുള്ള ടീമില്‍ ബട്ലര് ഉണ്ടായിരുന്നെങ്കിലും പിന്നീട് ഒഴിവാക്കിയിരുന്നു.താരത്തെ രാജസ്ഥാന് കൈവിട്ടെങ്കിലും താരലേലത്തില്‍ ആവശ്യക്കാരുണ്ടാകുമെന്ന് ഉറപ്പാണ്. എല്ലാ ടീമുകളും ബട്ട്ലറെ സമീപിക്കും, ടി20 ക്രിക്കറ്റില്‍ താരത്തിന് പ്രത്യേക കഴിവ് തന്നെയുണ്ട്. മാത്രമല്ല വിക്കറ്റ് കീപ്പറാണന്നുള്ളതും ഫ്രാഞ്ചൈസികളെ സംബന്ധിച്ചിടത്തോളം ഗുണം ചെയ്യും. ബട്ലറുടെ അഭാവത്തില്‍ സഞ്ജു ഓപ്പണറാകാന്‍ സാധ്യതയേറെയാണ്. അല്ലെങ്കില്‍ ധ്രുവ് ജുറലിനെ ഓപ്പണറാക്കി സഞ്ജു മൂന്നാം സ്ഥാനത്ത് തന്നെ കളിക്കും. ഐപിഎല്‍ താരലേലത്തിന് അദ്ദേഹം ഉണ്ടാകുമോ എന്നുള്ളത് കാത്തിരുന്ന് കാണാം.