ഡാഡയുടെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റര്‍ : എട്ടാം പിറന്നാൾ ആഘോഷിക്കുന്ന മകൾക്ക് ആശംസകളുമായി പൃഥ്വിരാജ്

കൊച്ചി : എട്ടാം ജന്മ​ദിനത്തില്‍ മകള്‍ അലംകൃതയ്ക്ക് ആശംസകളുമായി നടന്‍ പൃഥ്വിരാജ്.മകളുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ഡാഡയുടെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റര്‍ എന്ന് കുറിച്ചാണ് പൃഥ്വി ആശംസ കുറിച്ചിരിക്കുന്നത്.”ഡാഡയുടെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റര്‍ 8-ാം വര്‍ഷത്തിലേക്ക്, മമ്മയുടെയും ഡാഡയുടെയും ഫോറെവര്‍ സണ്‍ഷൈന്‍. നിന്റെ ജിജ്ഞാസയും സാഹസികതയും ഇപ്പോഴത്തെപ്പോലെ ലോകത്തെ സ്നേഹിക്കാനും ഇനിയും നിനക്ക് കഴിയട്ടെയെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയുമാണ്.

Advertisements

നിന്നെയോര്‍ത്ത് ഞങ്ങള്‍ക്ക് ഏറെ അഭിമാനമുണ്ട്. ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം നീയായിരിക്കും. ഹാപ്പി 8ത്ത് അല്ലി. എല്ലാവര്‍ക്കും അല്ലിയുടെയും സുപ്രിയയുടെയും എന്റെയും ഓണാശംസകള്‍”, ചിത്രങ്ങള്‍ക്കൊപ്പം പൃഥ്വിരാജ് കുറിച്ചു.2014ലാണ് പൃഥ്വിരാജിന്റേയും ഭാര്യ സുപ്രിയയുടേയും ജീവിതത്തിലേക്ക് അലങ്കൃത എത്തുന്നത്.

Hot Topics

Related Articles