മുംബൈ: സ്വന്തം മൈതാനത്ത് രാജസ്ഥാൻ ഉയർത്തിയ ഇരുനൂറിന് മുകളിലുള്ള ടോട്ടൽ അതിവേഗം മറികടന്ന് മുംബൈ ഇന്ത്യൻസ്. മികച്ച മത്സരത്തിനൊടുവിൽ രണ്ടു ടീമുകളും ചേർന്ന് അടിച്ചെടുത്തത് ഇരുനൂറിലേറെ റണ്ണാണ്. രാജസ്ഥാന് വേണ്ടി അദ്യസെഞ്ച്വറി നേടിയ യശസ്വി ജയ്സ്വാളിന്റെ ബാറ്റിന് ടീം ഗെയിമിലൂടെയാണ് മുംബൈ പറുപടി നൽകിയത്. 62 പന്തിൽ ജയ്സ്വാൾ 124 റണ്ണടിച്ച് ഒറ്റയ്ക്ക് ടീമിനെ നയിച്ചപ്പോൾ, കിഷൻ (28), കാമറൂൺ ഗ്രീൻ (44), സൂര്യകുമാർ യാദവ് (55), തിലക് വർമ്മ (29), അവസാന ഓവറുകളിൽ വെടിക്കെട്ട് തീർത്ത ടിം ഡേവിഡ് (45) എന്നിവരാണ് മുംബൈയുടെ വിജയശിൽപികൾ. ഇന്ത്യൻ പ്രീമിയർ ലീഗിലെ ആയിരാമത്തെ മത്സരത്തിലാണ് മുംബൈ ഉജ്വല വിജയം നേടിയത്.
സ്കോർ
രാജസ്ഥാൻ – 212/7
മുംബൈ – 214/4
ടോസ് നേടിയ രാജസ്ഥാൻ ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. പതിവ് പോലെ ജയ്സ്വാൾ ഒരു വശത്ത് തകർത്തടിച്ച് കളിച്ചപ്പോൾ പിടിച്ചു നിന്ന് പ്രതിരോധിച്ച് കളിക്കുകയായിരുന്നു ജോസ് ബട്ലർ. 7.1 ഓവറിൽ നിന്നും രാജസ്ഥാൻ 72 റൺ കൂട്ടിച്ചേർത്തപ്പോൾ 18 റൺ മാത്രമായിരുന്നു ജോസ് ബട്ലറിന്റെ ബാറ്റിൽ നിന്നും പിറന്നത്. ഒരു സിക്സും രണ്ട് ഫോറും പറത്തിയെങ്കിലും 19 പന്താണ് ഇതിനായി ബട്ലർ നേരിട്ടത്. ബട്ലർ പുറത്തായതിനു പിന്നാലെ എത്തിയ സഞ്ജുവിന്റെ ഇന്നിംങ്സിനും അധികം ആയുസുണ്ടായിരുന്നില്ല. ഒരു സിക്സും ഒരു ഫോറം പറത്തിൽ പത്ത് പന്തിൽ നിന്നും 14 റണ്ണെടുത്ത സഞ്ജു അർഷദ് ഖാന്റെ പന്തിൽ തിലക് വർമ്മയ്ക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൊട്ടു പിന്നാലെ ദേവ്ദത്ത് പടിക്കലും (2), ജേസൺ ഹോൾഡറും (11), ഹിറ്റ്മേറും (8), ധ്രുവ് ജുറലും (2) മടങ്ങി. എന്നാൽ, എല്ലാവരും നിരനിരയായി മടങ്ങുമ്പോഴും ഒരു വശത്ത് വെടിക്കെട്ടടിയുമായി കളം നിറഞ്ഞ് കളിക്കുകയായിരുന്നു യുവപ്രതീക്ഷയായ യശസ്വി ജയ്സ്വാൾ. 62 പന്ത് നേരിട്ട് 124 റണ്ണടിച്ച്, ഐപിഎല്ലിലെ തന്റെ ആദ്യത്തെതും സീസണിലെ മൂന്നാമത്തെതുമായ സെഞ്ച്വറി സ്വന്തമാക്കിയ ജയ്സ്വാൾ 16 ഫോറും എട്ടു സിക്സുമാണ് പറത്തി വിട്ടത്. അവസാന ഓവറിന്റെ നാലാം പന്തിൽ യശസ്വി പുറത്താകുമ്പോഴേയ്ക്കും ഇരൂനൂറിന് മുകളിൽ സ്കോർ രാജസ്ഥാൻ സ്വന്തമാക്കിക്കഴിഞ്ഞിരുന്നു.
സീസണിലെ ഓറഞ്ച് ക്യാപ്പും രാജസ്ഥാന്റെ വിശ്വസ്ത ഓപ്പണർ ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. ഒൻപത് കളികളിൽ നിന്നും ഒരു സെഞ്ച്വറി അടക്കം 428 റണ്ണാണ് ജയ്സ്വലാൾ സ്വന്തമാക്കിയിരിക്കുന്നത്. മുംബൈയ്ക്കായി അർഷദ് ഖാൻ മൂന്നും, ചവൗള രണ്ടും മെറിഡത്തും, ആർച്ചറും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ഇരുനൂറ് എന്ന വമ്പൻ സ്കോർ ചേസ് ചെയ്യാൻ ഇറങ്ങിയ മുംബൈയ്ക്ക് ആദ്യം തന്നെ നായകനെ നഷ്ടമായി. മൂന്നു റൺ മാത്രം എടുത്ത രോഹിത് ശർമ്മ ടീം സ്കോർ 14 ൽ നിൽക്കെ സന്ദീപ് ശർമ്മയുടെ ഏറിൽ ബൗൾഡായി മടങ്ങി.
പിന്നീട്, കാമറൂൺ ഗ്രീനും (44), ഇഷാൻ കിഷനും (28) ചേർന്ന് സ്കോർ അതിവേഗം മുന്നോട്ട് നീക്കി. സ്കോർ 76 ൽ നിൽക്കെ ബോൾട്ടിന്റെ മനോഹരമായ ക്യാച്ചിലൂടെ അശ്വിൻ രാജസ്ഥാന് നിർണ്ണായകമായ മുന്നേറ്റം നൽകി. ഇഷാൻ കിഷൻ പുറത്തായതോടെ സൂര്യയും കാമറൂൺ ഗ്രീനും ഒത്തു ചേർന്നു. ആദ്യ പന്ത് തന്നെ സിക്സ് പറത്തിയ സൂര്യ തന്നിൽ ടീം ഏൽപ്പിച്ച കർത്തവ്യം വ്യക്തമാക്കി. പക്ഷേ, വീണ്ടും പന്തുമായി എത്തിയ അശ്വിൻ ക്യാപ്റ്റന് കാമറൂൺ ഗ്രീനിന്റെ വിക്കറ്റ് നൽകി. ക്യാച്ച് ഇക്കുറിയും ബോൾട്ടിന് തന്നെ. 29 പന്തിൽ നിന്നും രണ്ടു സിക്സും എട്ടു ഫോറുമടിച്ച് 55 റണ്ണെടുത്ത് മൈതാനത്തെ തന്നെ വിറപ്പിച്ചു നിൽത്തിയ സൂര്യയെ അതിവേറം മനോഹമായ ക്യാച്ചിലൂടെ സന്ദീപ് ശർമ്മ പുറത്താക്കി.
അവസാന ഓവറിൽ മുംബൈയ്ക്ക് വിജയിക്കാൻ വേണ്ടത് 17 റണ്ണായിരുന്നു. ജേസൺ ഹോൾഡറുടെ ആദ്യ മൂന്നു പന്തിൽ തന്നെ ടിം ഡേവിഡ് കളി മാറ്റി. മൂന്നു പന്തും സിക്സർ പറത്തിയ ടിം ഡേവിഡ് മൂന്നു പന്ത് ബാക്കി നിൽക്കെ മുംബൈയെ വിജയിപ്പിച്ചു.