ചെന്നൈ : സിനിമാ മേഖലയില്‍ ഇപ്പോള്‍ റീ റിലീസാണ് ട്രെന്റ്. വർഷങ്ങള്‍ക്ക് മുൻപ് റിലീസ് ചെയ്ത് സൂപ്പർ ഹിറ്റായ സിനിമകളാണ് ഇത്തരത്തില്‍ വീണ്ടും തിയറ്ററുകളില്‍ എത്തിക്കുന്നത്. വിജയിക്കാത്ത ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ടാകും. റിപ്പീറ്റ് വാല്യൂ ഉള്ള സിനിമകളാണ് ഇവ എന്നത് ഏറെ ശ്രദ്ധേയമാണ്. പുത്തൻ സാങ്കേതിക മികവില്‍ ഫോർകെ ഡോള്‍ബി അറ്റ്മോസിലാണ് പടങ്ങള്‍ പുറത്തിറക്കുന്നത്. മലയാളത്തില്‍ അടക്കം നിരവധി സിനിമകള്‍ അത്തരത്തില്‍ റീ റിലീസ് ചെയ്തു കഴിഞ്ഞു.
അടുത്തത് തമിഴകത്തില്‍ നിന്നുമൊരു സിനിമയാണ് റീ റിലീസിന് ഒരുങ്ങുന്നത്. തമിഴിലെ ക്ലാസിക് സിനിമകളില്‍ ഒന്നായ മണിരത്നം ചിത്രം ദളപതിയാണ് ഈ ചിത്രം. രജനികാന്തിനൊപ്പം മലയാളത്തിന്റെ മമ്മൂട്ടിയും പ്രധാന വേഷത്തില്‍ എത്തിയ പടം ഡിസംബർ 12ന് തിയറ്ററുകളില്‍ വീണ്ടും എത്തും.രജനികാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ദളപതി റീ റിലീസ് ചെയ്യുന്നത്. ഡിസംബർ 12ന് തന്നെയാണ് രജികാന്തിന്റെയും പിറന്നാള്‍. ഈ വർഷം 74മത്തെ ജന്മദിനമാണ് രജനികാന്ത് ആഘോഷിക്കുന്നത്. തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഗംഭീര റീ റിലീസ് മാമാങ്കത്തിനാണ് കളമൊരുങ്ങുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വർഷങ്ങള്‍ക്ക് മുൻപ് ഏവരെയും ഒന്നടങ്കം ആകർഷിച്ച ദളപതി വീണ്ടും എത്തുമ്ബോള്‍ ബോക്സ് ഓഫീസില്‍ അടക്കം വൻ ചലനം സൃഷ്ടിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.1991 നവംബർ 5ന് റിലീസ് ചെയ്ത ചിത്രമാണ് ദളപതി. അന്ന് മൂന്ന് കോടി മുതല്‍ മുടക്കിലായിരുന്നു ചിത്രം ഒരുക്കിയതെന്നാണ് റിപ്പോർട്ടുകള്‍. നടൻ അരവിന്ദ് സ്വാമി ആദ്യമായി അഭിനയിച്ച ചിത്രത്തില്‍, രജനികാന്തിനും മമ്മൂട്ടിക്കും പുറമെ ശോഭന, ഗീത, ശ്രീവിദ്യ, തുടങ്ങി ഒന്നനവധി താരങ്ങളും അണിനിരന്നിരുന്നു. ഇളയരാജ സംഗീതം ഒരുക്കിയ ദളപതിയിലെ ഗാനങ്ങള്‍ക്ക് ഇന്നും ആരാധകർ ഏറെയാണ്. അതേസമയം, ലോകേഷ് കനകരാജിന്‍റെ കൂലി എന്ന ചിത്രത്തിലാണ് രജനികാന്ത് അഭിനയിച്ചു കൊണ്ടിരിക്കുന്നത്.