രാജ്കോട്ട് ക്രിക്കറ്റ് ടെസ്റ്റ് ; ഇന്ത്യ 445 റൺസിന് പുറത്ത്

സ്പോർട്സ് ഡെസ്ക്ക് : ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യ 445 റൺസിന് പുറത്തായി.തലേ ദിവസത്തെ സ്കോറായ 5 ന് 326 എന്ന നിലയിൽ രണ്ടാം ദിവസത്തെ കളിയാരംഭിച്ച ആതിഥേയർക്ക് 5 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ കുൽദീപ് യാദവിനേയും (4), രവീന്ദ്ര ജഡേജയേയും (112) നഷ്ടമായി. തുടർന്നൊന്നിച്ച അരങ്ങേറ്റ താരം ധ്രുവ് ജുറെൽ, രവിചന്ദ്ര അശ്വിൻ സഖ്യം 77 റൺസ് കൂട്ടുകെട്ടുണ്ടാക്കി.

Advertisements

അശ്വിന് (37) പിന്നാലെ, ജുറെലും (46) പുറത്തായതോടെ ടീം ഇന്ത്യ 415 ന് 9 എന്ന നിലയിലായി.അവസാന വിക്കറ്റ് കൂട്ടുകെട്ടിൽ ജസ്പ്രീത് ബുംമ്രയും, മുഹമ്മദ് സിറാജും ചേർന്നെടുത്ത 30 റൺസാണ് സ്കോർ 445 ൽ എത്തിച്ചത്. 3 ഫോറും ഒരു സിക്സും സഹിതം ബുംമ്ര 26 റൺസെടുത്ത് പുറത്തായപ്പോള്‍, കൂട്ടുകെട്ടില്‍ 3 റൺസായിരുന്നു സിറാജിൻ്റെ സംഭാവന.ഇംഗ്ലണ്ടിനായി മാർക്ക് വുഡ് നാലും, രഹാൻ അഹമ്മദ് രണ്ടും വിക്കറ്റ് നേടി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.