മഹാകുംഭമേളയില്‍ പങ്കെടുത്ത് താരദമ്പതികളായ രാജ്കുമാർ റാവുവും പത്രലേഖയും. കുടുംബത്തോടൊപ്പം പ്രയാഗ് രാജിലെത്തിയ ഇരുവരും ത്രിവേണീ സംഗമത്തില്‍ പുണ്യസ്നാനം ചെയ്തു. ത്രിവേണീ തീരത്ത് നടന്ന് പ്രത്യേക പൂജയില്‍ താരങ്ങള്‍ പങ്കെടുത്തു. സ്വാമി ചിദാനന്ദ സരസ്വതിയുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങള്‍ രാജ്കുമാർ റാവു ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചു.
മഹാകുംഭമേളയില്‍ സന്നിഹിതരായ മറ്റ് സന്ന്യാസിമാർക്കൊപ്പം താരങ്ങള്‍ ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.
ചിദാനന്ദ സരസ്വതിയുടെ ക്യാമ്പിലാണ് രാജ്കുമാർ റാവുവും കുടുംബവും താമസിക്കുന്നത്. ദിവസങ്ങളോളം പ്രയാഗ് രാജില്‍ തങ്ങി കുംഭമേളയുടെ ഭാഗമാകും. ഈ അന്തരീക്ഷം വളരെയധികം മനോഹരമാണെന്ന് രാജ്കുമാർ റാവു പ്രതികരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘കഴിഞ്ഞ തവണ ഭാര്യയോടൊപ്പം കുംഭമേളയില്‍ പങ്കെടുത്തിരുന്നു. അന്നെനിക്ക് ഉണ്ടായ അനുഭവങ്ങള്‍ ഞങ്ങളുടെ ജീവിതം മാറ്റിമറിച്ചു. ഋഷികേശില്‍ വച്ചാണ് സ്വാമി ചിദാനന്ദ് സരസ്വതിയെ കാണുന്നത്. അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. മഹാകുംഭമേള ഇത്രയും സുരക്ഷാ ക്രമീകരണങ്ങളോടെ നടത്തുന്നതിന് ഉത്തർപ്രദേശ് സർക്കാരിന് നന്ദി അറിയിക്കുന്നുവെന്നും’ രാജ്കുമാർ റാവു പറഞ്ഞു.