ഇത് സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും വേണ്ടയുള്ളത്; കേന്ദ്ര ബജറ്റിനെ കുറിച്ച് രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് 2025-26 സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വേണ്ടിയുള്ളതാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമത്തിന് വേണ്ടിയുള്ളതായിരിക്കും ഈ ബജറ്റ്’- രാജ്നാഥ് സിംഗ് പറഞ്ഞു.

Advertisements

ബജറ്റ് അവതരിപ്പിക്കുന്നതിന് മുൻപ് നിർമല സീതാരാമനും കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയും രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത്തവണ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും അനുകൂലമായ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. ആദായ നികുതി സ്ലാബിലെ മാറ്റം, വിലക്കയറ്റം നിജപ്പെടുത്താനുള്ള നടപടികള്‍, സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള നിർദേശങ്ങള്‍ തുടങ്ങിയവ 2025-ലെ കേന്ദ്ര ബജറ്റില്‍ ഉണ്ടായിരിക്കുമെന്നാണ് സാമ്പത്തിക സർവേ നല്‍കുന്ന സൂചന.

Hot Topics

Related Articles