ശ്രീരാമന്റെ ഗുണങ്ങളാണ് സൈനികരിൽ പ്രതിഫലിക്കുന്നത്; ആർമി ജവാന്മാർക്കൊപ്പം വിജയദശമി ആഘോഷിച്ച്‌ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ശ്രീനഗർ: ആർമി ജവാന്മാർക്കൊപ്പം വിജയദശമി ആഘോഷിച്ച്‌ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഡാർജിലിംഗില്‍ ആയുധപൂജയില്‍ പങ്കെടുത്ത അദ്ദേഹം സൈനികരുടെ നെറ്റിയില്‍ തിലകക്കുറി ചാർത്തി. ജവാന്മാർക്കൊപ്പം ശസ്ത്രപൂജയില്‍ പങ്കെടുക്കാൻ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Advertisements

ആയുധങ്ങളെ വളരെ ബഹുമാനത്തോടെ കാണുകയും അവയെ പൂജയ്‌ക്ക് വയ്‌ക്കുകയും ചെയ്യുന്ന പാരമ്പര്യമുള്ള ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഭാരതം. വളരെ ചെറിയ കാര്യമായി ഇത് തോന്നിയേക്കാമെങ്കിലും ഇന്ത്യൻ സംസ്കാരവും പൈതൃകവുമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എല്ലാവരും വർഷത്തിലൊരിക്കല്‍ അവരുടെ ആയുധങ്ങള്‍ പൂജയ്‌ക്ക് വയ്‌ക്കുന്നു.
കുട്ടികള്‍ അവരുടെ പുസ്തകങ്ങള്‍ പൂജയ്‌ക്ക് വയ്‌ക്കുന്നു. സംഗീതഞ്ജർ അവരുടെ സംഗീതോപകരങ്ങള്‍ പൂജയ്‌ക്ക് വയ്‌ക്കുന്നു. കർഷകർ അവരുടെ പണിയായുധങ്ങള്‍ പൂജയ്‌ക്ക് വയ്‌ക്കുന്നു. അങ്ങനെ സമസ്ത തലങ്ങളിലുമുള്ളവർ തങ്ങളുടെ ആയുധങ്ങള്‍ പൂജയ്‌ക്ക് വച്ച്‌ ആരാധനയില്‍ മുഴുകുന്നു. ജോലിയോടുള്ള ആദരവ് കൂടിയാണ് വാസ്തവത്തില്‍ ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൈനികരും ഈ ആചാരം കാലങ്ങളായി പിന്തുടരുന്നു. ഇന്ന് വിജയത്തിന്റെ ദിനമാണെന്നും രാമൻ രാവണനെ വധിച്ച ദിനവുമാണ്. മനുഷ്യരാശിയുടെ വിജയമാണ് ഇന്നേ ദിനം. ശ്രീരാമന്റെ ഗുണങ്ങള്‍ സൈനികരിലും പ്രതിഫലിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ സംസ്കാരത്തെ അവഹേളിച്ചവർക്കെതിരെ നാം ആക്രമണം നടത്തിയിട്ടുണ്ട്. അത് ഇനിയും തുടരുമെന്നും എല്ലാവർക്കും വിജയദശമി ആശംസകള്‍ നേരുന്നതായും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.