ചെ്ന്നൈ: എഴുപത്തിയൊന്നിലേക്ക് ചുവട് വച്ച് രജനികാന്ത്. വിവിധ സാമൂഹ്യ-സേവ, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് രജനി രസികര്‍ മണ്ട്രങ്ങള്(ഫാന്‍സ് അസോസിയേഷന്) തലൈവരുടെ പിറന്നാള്‍ ആഘോഷമാക്കുന്നത്. രാവിലെ തന്നെ തെരുവുകളില്‍ മധുരവിതരണം നടത്തിയ ആരാധകര്‍ അന്നദാനം, രക്തദാനം എന്നീ സേവന പ്രവര്‍ത്തനങ്ങളും ഇന്നേദിവസം നടത്തും. ആരാധകര്‍ ക്രിയേറ്റീവ് പോസ്റ്ററുകളുടെയും വീഡിയോകളുടെയും രൂപത്തിലാണ് പ്രിയതാരത്തിന് ജന്മദിനാശംസകള് ട്വിറ്ററിലൂടെ പങ്കിടുന്നത്. ഇതിന് പുറമേ, അദ്ദേഹത്തിന്റെ പഴയ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നുമുണ്ട്.
മുന്‍പ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ രജിനികാന്ത് ഒരുങ്ങിയിരുന്നുവെങ്കിലും പിന്നീട് പിന്മാറിയിരുന്നു. താന്‍ രാഷ്ട്രീയ പാര്‍ട്ടി തുടങ്ങുന്നില്ലെന്നും അടുത്തിടെ ഉണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ ദൈവത്തിന്റെ മുന്നറിയിപ്പാണെന്നും പറഞ്ഞുകൊണ്ടായിരുന്നു പിന്മാറ്റം. അതേസമയം രജനികാന്ത് രാഷ്ട്രീയത്തില്‍ വന്നാലും ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ഒപ്പമുണ്ടാകുമെന്ന് വിവിധ രസികര്‍ മണ്ട്രങ്ങള് പ്രഖ്യാപിച്ചു.