ജയ്പൂർ: ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയിട്ടും മോശം ഫോം തുടർന്ന് രാജസ്ഥാൻ റോയൽസ്. പഞ്ചാബിന് എതിരായ മത്സരത്തിലും രാജസ്ഥാന് തോൽവി. രാജസ്ഥാനെ തോൽപ്പിച്ചതോടെ പഞ്ചാബ് പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിച്ചു. ജയ്പൂരിൽ നടന്ന മത്സരത്തിൽ 10 റണ്ണിനാണ് പഞ്ചാബിന്റെ വിജയം. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടമാക്കി പഞ്ചാബ് 219 റൺ നേടിയപ്പോൾ, അവസാന ഓവർ വരെ പൊരുതിയെങ്കിലും രാജസ്ഥാന് 209 റൺ മാത്രമാണ് നേടാനായത്.
ടോസ് നേടി ബാറ്റിംങിന് ഇറങ്ങിയ പഞ്ചാബിന് ആദ്യം മോശം തുടക്കമാണ് ലഭിച്ചത്. 34 റൺ എത്തിയപ്പോഴേയ്ക്കും, പ്രിയനീഷ് ആര്യ (9), പ്രഭുശ്രിമ്മാൻ സിംങ് (21), മിച്ചൽ ഔൺ (0) എന്നിവരെ നഷ്ടമായി. പിന്നാലെ ക്രീസിൽ ഒത്തു ചേർന്ന ശ്രേയസ് അയ്യർ (30), നേഹൽ വാദ്ര (70) കൂട്ടുകെട്ടാണ് രാജസ്ഥാനെതിരായ തകർച്ചയിൽ നിന്നും പഞ്ചാബിനെ രക്ഷിച്ചത്. 101 ൽ ശ്രേയസ് പുറത്തായതിനു പിന്നാലെ 159 ൽ വന്ദ്രയും പുറത്തായി. പിന്നാലെ ക്രീസിൽ ഉറച്ച് നിന്ന് വെടിക്കെട്ട് നടത്തിയ ശശാങ്ക് സിങും (59), ഓമറാസിയും (21) ചേർന്നാണ് ടീം സ്‌കോർ 200 കടത്തിയത്. രാജസ്ഥാന് വേണ്ടി ദേശ്പാണ്ഡേ രണ്ടും, പരാഗും, മംപാഹെയും മദ്വാളും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങ് ആരംഭിച്ച രാജസ്ഥാന് വേണ്ടി വണ്ടർ കിഡ് സൂര്യവംശിയും (40) ജയ്‌സ്വാളും (50) ചേർന്ന് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. 4.5 ഓവറിൽ 76 റൺ കൂട്ടിച്ചേർത്ത കൂട്ടുകെട്ട് സൂര്യവംശിയെ വീഴ്ത്തി ഹർപ്രീത് ബ്രാറാണ് പൊളിച്ചത്. 109 ൽ ജയ്‌സ്വാൾ കൂടി വീണതോടെ രാജസ്ഥാന്റെ തകർച്ചയും തുടങ്ങി. 114 ൽ സഞ്ജു (20) , 144 ൽ പരാഗ് (13), 181 ൽ ഹിറ്റ്‌മേർ (11) എന്നിവർ വീണതോടെ പ്രതീക്ഷ അത്രയും ധ്രുവ് ജുവറലിലായി. അവസാന ഓവറിലെ തുടർച്ചയായ പന്തുകളിൽ ജുവറലിനെയും (53), ഹസരങ്കയെയും (0) വീഴ്ത്തിയ ജാനിസൺ രാജസ്ഥാനെ തോൽവിയിലേയ്ക്ക് തള്ളി വിട്ടു. ഹർപ്രീത് ബാർ മൂന്നും, ഒമറാസിയും, ജാൻസണും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.